'കെടിയുവില്‍ ഭരണ സ്തംഭനം: ഡോ.സിസ തോമസിനെ മാറ്റണം'; ഗവര്‍ണറോട് സര്‍ക്കാര്‍ ശുപാര്‍ശ ചെയ്യണമെന്ന് സിന്‍ഡിക്കറ്റ്

'കെടിയുവില്‍ ഭരണ സ്തംഭനം:  ഡോ.സിസ തോമസിനെ മാറ്റണം'; ഗവര്‍ണറോട് സര്‍ക്കാര്‍ ശുപാര്‍ശ ചെയ്യണമെന്ന് സിന്‍ഡിക്കറ്റ്

കൊച്ചി: കേരള ശാസ്ത്ര സാങ്കേതിക സര്‍വ്വകലാശാലയുടെ താല്‍കാലിക വൈസ് ചാന്‍സലറായി ഗവര്‍ണര്‍ നിയോഗിച്ച ഡോ.സിസ തോമസിനെ നീക്കണമെന്ന് സിന്‍ഡിക്കറ്റ്. ഇക്കാര്യം ഗവര്‍ണറോട് സര്‍ക്കാര്‍ ശുപാര്‍ശ ചെയ്യണമെന്ന് സിന്‍ഡിക്കറ്റ് യോഗം ആവശ്യപ്പെട്ടു.

ഭരണ സ്തംഭനം ചൂണ്ടിക്കാട്ടിയാണ് സിന്‍ഡിക്കറ്റ് അംഗങ്ങള്‍ സര്‍വകലാശാലയില്‍ അസാധാരണ വാര്‍ത്താസമ്മേളനം വിളിച്ചത്. ബജറ്റ് തയ്യാറാക്കല്‍ താളം തെറ്റുന്നു, സപ്ലിമെന്ററി പരീക്ഷകളും സിലബസ് പരിഷ്‌കരണവും ജനുവരിയില്‍ നടത്തേണ്ട പിഎച്ച്ഡി പ്രവേശനവും മുടങ്ങുന്നു തുടങ്ങിയ കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് വിസിയെ പുറത്താക്കണമെന്ന് സിന്‍ഡിക്കറ്റ് ആവശ്യപ്പെട്ടത്.

വിസിയെ സഹായിക്കാനെന്ന പേരില്‍ നിയമിച്ച സിന്‍ഡിക്കറ്റ് ഉപസമിതിയ്ക്കും വിസി ഗവര്‍ണര്‍ക്ക് അയക്കുന്ന കത്തുകള്‍ക്ക് സിന്‍ഡിക്കേറ്റിന്റെ അംഗീകാരം വേണമെന്ന ബോര്‍ഡ് ഓഫ് ഗവര്‍ണേഴ്‌സ് തീരുമാനത്തിനും വിസി അംഗീകാരം നല്‍കിയിരുന്നില്ല.

ഇതിലുള്ള പ്രതിഷേധം കൂടിയാണ് വിസിയെ നീക്കണമെന്ന ആവശ്യത്തിന് പിന്നില്‍. സര്‍വകലാശാലാ ആസ്ഥാനത്തെത്തിയ വിസിക്കെതിരെ എംപ്ലോയീസ് യൂണിയന്‍, കോണ്‍ഫെഡറേഷന്‍ പ്രവര്‍ത്തകര്‍ മുദ്രാവാക്യം വിളിച്ച് പ്രതിഷേധിച്ചു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.