ഇന്ത്യ-ഓസ്ട്രേലിയ നാ​ഗ്പൂർ ടെസ്റ്റിന് വ്യാഴാഴ്ച തുടക്കം; മോശം പിച്ചിൽ ഇരു ക്യാമ്പിലും ആശങ്ക

ഇന്ത്യ-ഓസ്ട്രേലിയ നാ​ഗ്പൂർ ടെസ്റ്റിന് വ്യാഴാഴ്ച തുടക്കം; മോശം പിച്ചിൽ ഇരു ക്യാമ്പിലും ആശങ്ക

നാ​ഗ്പൂർ: ഓസ്ട്രേലിയയ്ക്ക് എതിരായ ബോർഡർ ഗാവസ്കർ ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തിന് വ്യാഴാഴ്ച തുടക്കം. നാഗ്പൂരിലെ വിദർഭ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ രാവിലെ 9.30 നാണ് മത്സരം തുടങ്ങുന്നത്. അതിനിടെ പിച്ചിനെക്കുറിച്ച് ഇരു ടീമുകൾക്കിടയിലും ആശങ്ക ഉയരുകയാണ്. 

ഇന്ത്യൻ കാപ്റ്റൻ രോഹിത് ശർമയും പരിശീലകൻ രാഹുൽ ദ്രാവിഡും പിച്ചിൽ അതൃപ്‌തി അറിയിച്ചു. പിച്ച് പരിശോധിച്ച ഇരുവരും ആശങ്കയോടെയാണ് മടങ്ങിയത്. പിച്ചിൽ തൃപ്തിയില്ലെന്ന് ദ്രാവിഡും രോഹിതും മറുപടി നൽകിയെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്. 

നേരത്തെ ഓസ്ട്രേലിയൻ ക്യാമ്പും പിച്ചിന്റെ മികവിൽ ആശങ്ക പ്രകടിപ്പിച്ചിരുന്നു. പിച്ച് ക്യുറേറ്ററുമായുള്ള ചർച്ചകൾക്കു ശേഷം മാറ്റങ്ങൾ ആവശ്യമെങ്കിൽ കൊണ്ടുവന്നേക്കും. 

ഇന്ത്യയിലെ പിച്ചുകൾ സ്പിന്‍ ബോളിനു കൂടുതൽ പിന്തുണ നൽകുന്നതാണെന്നാണ് ഓസ്ട്രേലിയൻ ടീമിന്റെ പരാതി. പിച്ചിൽനിന്ന് ഇന്ത്യയ്ക്ക് ആവശ്യത്തിലധികം നേട്ടമുണ്ടാക്കാനാണ് ഇന്ത്യൻ ക്യുറേറ്റർമാരുടെ ശ്രമമെന്നു മുൻ ഓസ്ട്രേലിയന്‍ താരം ജേസൺ ഗില്ലെസ്പി പറഞ്ഞു. 


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.