ജിഎസ്ടി വകുപ്പ് ഉദ്യോഗസ്ഥന്റെ വീട്ടില്‍ സിബിഐ റെയിഡ്; 42 ലക്ഷം രൂപയും ആഭരണങ്ങളും പിടിച്ചെടുത്തു

ജിഎസ്ടി വകുപ്പ് ഉദ്യോഗസ്ഥന്റെ വീട്ടില്‍ സിബിഐ റെയിഡ്; 42 ലക്ഷം രൂപയും ആഭരണങ്ങളും പിടിച്ചെടുത്തു

ഗാന്ധിനഗര്‍: കേന്ദ്ര ജിഎസ്ടി വകുപ്പ് ഉദ്യോഗസ്ഥന്റെ വീട്ടില്‍ നിന്നും 42 ലക്ഷം രൂപ പിടിച്ചെടുത്തു. ഗുജറാത്തിലാണ് സംഭവം നടന്നത്. സിബിഐ നടത്തിയ റെയിഡിലാണ് പണവും ആഭരണങ്ങളും കണ്ടെത്തിയത്.

ഗാന്ധിധാമിലെ സിജിഎസ്ടി അസിസ്റ്റന്റ് കമ്മീഷണറുടെ വസതിയില്‍ ഇന്ന് വൈകിട്ടോടെയാണ് സിബിഐ പരിശോധന നടത്തിയത്. ഇയാളുടെ പക്കല്‍ നിന്ന് വിദേശ കറന്‍സികള്‍, ആഡംബര വാച്ചുകള്‍, അനധികൃത സ്വത്തിന്റെ രേഖകള്‍ എന്നിവ കണ്ടെത്തി.

ഉദ്യോഗസ്ഥന്റെ വസതിയില്‍ തിരച്ചില്‍ തുടരുകയാണ്. ഗുജറാത്ത്, രാജസ്ഥാന്‍ സംസ്ഥാനങ്ങളില്‍ സിബിഐ നടത്തിയ റെയ്ഡ് പരമ്പരയുടെ ഭാഗമായിയാണ് പരിശോധന.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.