ഇന്ന് ഫെബ്രുവരി പത്ത് ടെഡി ഡേ, വാലന്റൈന്‍സ് വീക്കില്‍ ആഘോഷിക്കുന്ന ദിവസങ്ങളില്‍ ഒന്നാണ് ടെഡി ഡേ. സുന്ദരവും മനോഹരവുമായ ടെഡി ബെയറുകളെ പരസ്പരം സമ്മാനിച്ച് കൊണ്ടാണ് പ്രണയിതാക്കള്‍ ഈ ദിനം ആചരിക്കുന്നത്. പരസ്പരം സ്നേഹവും വാത്സല്യവും പ്രകടിപ്പിക്കുന്നതിന് ഇത്തരത്തില്‍ ഒരു സമ്മാനത്തിലൂടെ സാധിക്കുന്നു.
പ്രായം എത്ര ആയാലും പലര്‍ക്കും കളിപ്പാട്ടങ്ങള്‍ വളരെ പ്രിയപ്പെട്ടതായിരിക്കും. ഒരുപക്ഷെ ടെഡി ദിനത്തില്‍ ആളുകള്‍ അവരുടെ പങ്കാളികള്‍ക്ക് ടെഡി ബെയറുകള്‍ സമ്മാനമായി നല്‍കുന്നു.
ടെഡി ബെയര്‍ തിരഞ്ഞെടുക്കുമ്പോള്‍
ടെഡി ബെയറുകള്‍ വളരെ വൈവിധ്യമാര്‍ന്നവയാണ്. ഏത് വിധത്തിലും ഇത് നമ്മളെ സന്തോഷിപ്പിക്കുന്നു എന്നതാണ് സത്യം. ഏത് സാഹചര്യത്തിലും ഇത് നിങ്ങള്‍ക്ക് പ്രിയപ്പെട്ടവര്‍ക്കെല്ലാം സമ്മാനിക്കാവുന്നതാണ്. അത് കൂട്ടുകാരനാവാം കൂട്ടുകാരിക്കാവാം പ്രണയിക്കുന്നവര്‍ക്ക് പരസ്പരമായിരിക്കാം എല്ലാവര്‍ക്കും നല്‍കാവുന്നതാണ്.
ഒരുപക്ഷേ, ഇത് പെണ്‍കുട്ടികള്‍ക്ക് മാത്രമാണ് ഇഷ്ടം എന്ന് നിങ്ങള്‍ വിചാരിക്കുന്നു. എന്നാല്‍ അത് തെറ്റാണ്, എല്ലാവര്‍ക്കു ഇത് ഇഷ്ടമാണ് എന്നതാണ് സത്യമാണ്. ആ മനോഹരമായ കളിപ്പാട്ടം നിങ്ങള്‍ക്ക് എല്ലാവര്‍ക്കും സമ്മാനിക്കാവുന്നതാണ്. എങ്ങനെ ഇത് തിരഞ്ഞെടുക്കണം എന്നുള്ളത് പലര്‍ക്കും അറിയില്ല.
എപ്പോഴും ക്യൂട്ട് ടെഡികള്‍ തന്നെ തിരഞ്ഞെടുക്കുക. വിവിധ വലിപ്പത്തിലും മനോഹരമായ നിറങ്ങളിലും നിങ്ങള്‍ക്ക് ഇത് തിരഞ്ഞെടുക്കാവുന്നതാണ്. വ്യത്യസ്ത നിറങ്ങളിലുള്ള റോസാപ്പൂക്കള്‍ തിരഞ്ഞെടുക്കുന്നത് പോലെ തന്നെ നിങ്ങള്‍ക്ക് ടെഡി ബെയര്‍ തിരഞ്ഞെടുക്കാം.
എന്തുകൊണ്ടാണ് ടെഡി ദിനം ആഘോഷിക്കുന്നത്
കാര്‍ഡുകള്‍, ചോക്ലേറ്റുകള്‍, പൂക്കള്‍ നല്‍കുന്നത് പോലെ തന്നെ നിങ്ങള്‍ക്ക് ടെഡികള്‍ നല്‍കാവുന്നതാണ്. ഇവ ഒരിക്കലും ഫാഷനില്‍ നിന്ന് പുറത്ത് പോവില്ല എന്നതാണ് സത്യം. ഇവ എപ്പോഴും നിങ്ങള്‍ക്ക് പ്രിയപ്പെട്ടവര്‍ക്ക് സമ്മാനിക്കാവുന്ന നിത്യഹരിതമായ സമ്മാനമായി നല്‍കാം.
ഈ ടെഡി ഡേയ്ക്ക് പങ്കാളിക്ക് അയ്ക്കാന്‍ ചില മികച്ച സന്ദേശങ്ങള്‍ ഇതാ.....
ഞാന്‍ ഈ ടെഡി ബെയറിനെ നിങ്ങള്‍ക്ക് സമ്മാനമായി നല്‍കുന്നു. അതിനാല്‍ നിങ്ങള്‍ക്ക് എന്നെ മിസ് ചെയ്യുമ്പോള്‍ ഈ ടെഡി നിന്നെ സന്തോഷിപ്പിക്കും....ഹാപ്പി ടെഡി ഡേ!
എന്റെ ജീവിതത്തിലെ ഏറ്റവും പ്രിയപ്പെട്ട വ്യക്തിക്ക് ഒരു മനോഹരമായ ടെഡി ബെയര്‍ സമ്മാനിക്കുന്നു! ടെഡി ബെയര്‍ ദിന ആശംസകള്‍!
നിന്നെപ്പോലെ തന്നെ സുന്ദരനാണ് ഈ ഡെഡിയും ഈ ദിനത്തില്‍ നിങ്ങള്‍ക്ക് ഹാപ്പി ടെഡി ഡേ എന്റെ പ്രിയപ്പെട്ടവളേ....
നിങ്ങളുടെ ജീവിതത്തിലെ ഏത് സമയത്തും നിമിഷങ്ങളില്‍ ഈ ടെഡി ബെയര്‍ നിങ്ങളെ ചിരിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു! എന്റെ പ്രിയപ്പെട്ടവള്‍ക്ക് ടെഡി ഡേ ആശംസകള്‍.
നിങ്ങളോടൊപ്പമുള്ള എല്ലാ ദിവസവും എനിക്ക് ഒരു ടെഡി ഡേയാണ്, പ്രത്യേകിച്ച് ഞാന്‍ നിങ്ങളോടൊപ്പമുള്ളപ്പോള്‍. ഹാപ്പി ടെഡി ഡേ 2023
എന്റെ സന്തോഷത്തിന് കാരണം നിങ്ങളാണ്. പ്രിയപ്പെട്ടവള്‍ക്ക് വളരെ സന്തോഷകരമായ ടെഡി ദിനം ആശംസിക്കുന്നു.
മറ്റെല്ലാവരും നിങ്ങളെ നിരാശപ്പെടുത്തുമ്പോള്‍, എപ്പോഴും ഒരു ടെഡി ബിയര്‍ നിങ്ങളെ സന്തോഷിപ്പിക്കാനായി ഉണ്ടായിരിക്കും
ഈ പ്രത്യേക ടെഡി ദിനത്തില്‍, നിങ്ങളോടുള്ള എന്റെ സ്നേഹം തുറന്ന് പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നു, ഹാപ്പി ടെഡി ടേ....
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.