ബുർജീൽ ഹോൾഡിങ്‌സിന്റെ അറ്റാദായത്തിൽ 52% വളർച്ച; റെക്കോർഡ് ഫലങ്ങളുമായി 2022 സാമ്പത്തിക വർഷത്തിലെ കണക്കുകൾ

ബുർജീൽ ഹോൾഡിങ്‌സിന്റെ അറ്റാദായത്തിൽ 52% വളർച്ച; റെക്കോർഡ് ഫലങ്ങളുമായി 2022 സാമ്പത്തിക വർഷത്തിലെ കണക്കുകൾ

അബുദാബി: മിഡിൽ ഈസ്റ്റിലെ പ്രമുഖ ആരോഗ്യ സേവന ദാതാവായ ബുർജീൽ ഹോൾഡിങ്സ് 2022ലെ സാമ്പത്തിക ഫലങ്ങൾ പ്രഖ്യാപിച്ചു. വരുമാനത്തിലും അറ്റാദായത്തിലും വൻ കുതിച്ചുചാട്ടവും ബാധ്യകളിൽ ഉണ്ടായ ഗണ്യമായ കുറവും കാരണം ഏറെ ശക്തമായ സാമ്പത്തിക നിലയിലാണ് കമ്പനിയെന്നു വ്യക്തമാക്കുന്നതാണ് സാമ്പത്തിക ഫലം.

മുൻവർഷത്തേക്കാൾ 52% വർധനവോടെ ഗ്രൂപ്പിന്റെ അറ്റാദായം 355 മില്യൺ ദിർഹമായി. 17% വളർച്ചയോടെ 2022ലെ ആകെ വരുമാനം 3.92 ബില്യൺ ദിർഹവും. ബുർജീൽ ഹോൾഡിങ്‌സിന് കീഴിലുള്ള ഏറ്റവും വലിയ ആശുപത്രിയായ ബുർജീൽ മെഡിക്കൽ സിറ്റി 125% വളർച്ചയാണ് രേഖപ്പെടുത്തിയത്. EBITDA മാർജിൻ 22% സ്ഥിരതയിലേക്ക് കൊണ്ടുവരാനായതും കമ്പനിയുടെ തുടർവളർച്ചാ സാധ്യതകളിലേക്ക് വിരൽ ചൂണ്ടുന്നു. ആശുപത്രിലെത്തുന്ന രോഗികളുടെ എണ്ണത്തിൽ 15% വർധനവുണ്ടായി. ഔട്ട്പേഷ്യന്റ് സന്ദർശനങ്ങൾ ആകെ 5.4 മില്യൺ ആയി ഉയർന്നു.

മികച്ച ആരോഗ്യ സേവനങ്ങൾ നൽകാനുള്ള പ്രതിബദ്ധതയുടെയും സമർപ്പണത്തിന്റെയും ഫലമാണ് സാമ്പത്തിക വളർച്ചയെന്ന് ബുർജീൽ ഹോൾഡിങ്‌സ് സ്ഥാപകനും ചെയർമാനുമായ ഡോ. ഷംഷീർ വയലിൽ പറഞ്ഞു. അബുദാബി സെക്യൂരിറ്റിസ് എക്സ്ചേഞ്ചിലെ ലിസ്റ്റിങ്ങിലൂടെ പുതിയ ഓഹരി ഉടമകളെ സ്വാഗതം ചെയ്യുകയും സങ്കീർണ മെഡിക്കൽ സേവനങ്ങളിൽ കൂടുതൽ ശ്രദ്ധചെലുത്തുകയും ചെയ്ത ഗ്രൂപ്പിന് നാഴികക്കല്ലായ വർഷമാണ് 2022.

ഈ വളർച്ച 2023ലും തുടരുകയാണ്. സൗദിയിലെ വിപുലീകരണ പദ്ധതികളടക്കം ഇതിന്റെ ഭാഗമാണെന്നും ഐപിഒയ്ക്ക് ശേഷം ശക്തമായ ബാലൻസ് ഷീറ്റും വളർച്ച ത്വരിതപ്പെടുത്തുന്നതിന് നിര്ണായകമായതായും അദ്ദേഹം പറഞ്ഞു. 2022 ലെ ഗ്രൂപ്പിന്റെ പ്രകടനത്തിലും മികച്ച സാമ്പത്തിക അടിത്തറ കെട്ടിപ്പടുക്കാനായതിലും ഏറെ അഭിമാനമുണ്ടെന്ന് ബുർജീൽ ഹോൾഡിങ്‌സ് സിഇഒ ജോൺ സുനിൽ പറഞ്ഞു. സൂപ്പർ സ്പെഷ്യാലിറ്റി സേവനങ്ങൾ അഭിവൃദ്ധിപ്പെടുത്തിയും സങ്കീർണ്ണ ചികിത്സാ രംഗത്തെ നിക്ഷേപങ്ങളിലൂടെയും യുഎഇയിലെ റഫറൽ ഹബ് എന്ന നിലയിലുള്ള സ്ഥാനം ഉറപ്പിക്കുകയാണ് ബുർജീൽ.

മികച്ച വരുമാനവും മാർജിൻ വളർച്ചയും ഉപയോഗിച്ച് 2023 ൽ ഈ വേഗത നിലനിർത്താനാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ബുർജീൽ ഹോൾഡിങ്‌സിന് കീഴിലുള്ള ആശുപത്രികൾ, മെഡിക്കൽ സെന്ററുകൾ, കേന്ദ്രീകൃത ലബോറട്ടറി, തുടങ്ങി എല്ലാ മേഖലകളും വർഷത്തിന്റെ എല്ലാ പാദങ്ങളിലും കാഴ്ചവച്ച മികച്ച വളർച്ചയാണ് കാഴ്ചവച്ചത്. നിക്ഷേപകർക്ക് ഈവർഷം മുതൽ ക്യാഷ് ഡിവിഡന്റ് നൽകാനാണ് ഗ്രൂപ്പ് ലക്ഷ്യമിടുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.