ആഘോഷങ്ങളിലേക്ക് യുഎഇ, അറിയുക ഇക്കാര്യങ്ങള്‍

ആഘോഷങ്ങളിലേക്ക് യുഎഇ, അറിയുക ഇക്കാര്യങ്ങള്‍

ദുബൈ: യുഎഇയുടെ 49 ആം ദേശീയ ദിനം നാളെ (ഡിസംബർ രണ്ട്). ഇന്ന് മുതല്‍ യുഎഇയില്‍ പൊതു അവധിയാണ്. കോവിഡ് 19 സാഹചര്യമുളളതിനാല്‍, ആഘോഷങ്ങള്‍ക്ക് ക‍ർശന നിയന്ത്രണമുണ്ടെന്ന് അധികൃത‍ർ ഓ‍ർമ്മിപ്പിച്ചിട്ടുണ്ട്. കുടുംബസംഗമം നടത്തുമ്പോഴും മറ്റും സാമൂഹിക അകലവും മുന്‍കരുതല്‍ നടപടികളും സ്വീകരിക്കണം. നിയമലംഘകർക്കെതിരെ പിഴയുള്‍പ്പടെയുളള നടപടികളുണ്ടാകും. 20 പേർ പങ്കെടുക്കുന്ന സംഗമങ്ങള്‍ക്കാണ് അനുമതിയുളളത്. ദേശീയ ദിനത്തിലെ വാഹനപരേഡുകളില്‍ കാറുകളില്‍ മൂന്ന് പേരെ മാത്രമെ അനുവദിക്കൂ.

ദേശീയദിനം, ക്രിസ്മസ്, പുതുവത്സര ആഘോഷങ്ങള്‍ മുന്നില്‍ കണ്ടുകൊണ്ടാണ് കർശന നിർദ്ദേശം നല്‍കിയിട്ടുളളത് ആമർ സെന്‍ററുകള്‍ പ്രവർത്തിക്കില്ല യുഎഇ സ്മരണ ദിനം-ദേശീയ ദിനം എന്നിവയോട് അനുബന്ധിച്ച് ഡിസംബർ ഒന്നുമുതല്‍ 3 വരെ ആമർ സെന്‍ററുകള്‍ പ്രവർത്തിക്കില്ലെന്ന് അധികൃതർ അറിയിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.