യുഎഇയുടെ ഏറ്റവും വലിയ ആകർഷണങ്ങളിലൊന്നായ ദുബായ് ഗ്ലോബല്‍ വില്ലേജില്‍ ദേശീയ ദിനാഘോഷങ്ങള്‍ സംഘടിപ്പിക്കുന്നു. ഗ്ലോബല്‍ വില്ലേജ് സന്ദർശിക്കാനായി എത്തുന്നവർക്ക് വ്യത്യസ്തമായ വിനോദ പരിപാടികളൊരുക്കിയിട്ടുണ്ട്. ഏഴ് എമിറേറ്റുകളുടേയും ഐക്യത്തെ സൂചിപ്പിച്ചുകൊണ്ടുളള കലാവിരുതാണ് പ്രധാന ആകർഷണം.
1 യുഎഇയുടെ ദേശീയ പതാകയുടെ നിറങ്ങളാല്‍ ഒരുക്കിയിട്ടുളള വ്യത്യസ്തമായ ഇടം. കിയോസ്ക് സ്ട്രീറ്റിലെ ഇടം വ്യത്യസ്ത ഫോട്ടോ ഇഷ്ടപ്പെടുന്നവർക്ക് പ്രിയപ്പെട്ടതാകുമെന്ന് തീർച്ച.
2. ദേശീയ പതാകയുടെ നിറമലിഞ്ഞ ഏഴുവലിയ തൂണുകള്‍ക്കിടയിലൂടെ ആഘോഷനടത്തിനുളള അവസരവുമുണ്ട്.
3. പല നിറത്തിലുളള ഫാല്‍ക്കണുകളുടെ കേന്ദ്രമായി അറേബ്യന്‍ സ്ക്വയർ
4. വർണറിബണുകള്‍ നൃത്തമൊരുക്കുന്ന ഫിയസ്റ്റ സ്ട്രീറ്റ് ദേശീയ ദിനത്തോട് അനുബന്ധിച്ച് ഗിന്നസ് വേള്‍ഡ് റെക്കോർഡില്‍ ഇടം പിടിക്കാന്‍ 3 പ്രയത്നങ്ങളുമൊരുക്കുന്നുണ്ട്.
5. ഏറ്റവുമധികം കുപ്പിഅടപ്പുകള്‍ ഉപയോഗിച്ചുളള വാക്യത്തിനായുളള ഗിന്നസ് വേള്‍ഡ് റെക്കോർഡ് ലക്ഷ്യമിട്ട് 13,800 കുപ്പി അടപ്പുകള്‍ ഉപയോഗിച്ച് യുഎഇ ദേശീയ ഗാനമായ ഈഷി ബിലാദിയുടെ ആദ്യ വരിയൊരുക്കും.
6. ഏറ്റവും കൂടുതല്‍ പതാക ഉപയോഗിച്ച് ഒരുക്കുന്ന അക്ക രൂപീകരണമാണ് അടുത്തത്. 1000 യുഎഇ പതാകകള്‍ ഉപയോഗിച്ച് 49 എന്നത് പൂർത്തിയാക്കും.
7. ലോകത്തിലെ ഏറ്റവും വലിയ ടിക്കറ്റ് മൊസൈക്ക് ആണ് അടുത്തത്. 50 ചതുരശ്ര മീറ്റർ ആണ് ലക്ഷ്യം. ഈ ഇന്‍സ്റ്റാലേഷനെല്ലാം ഗ്ലോബല്‍ വില്ലേജിലെത്തുന്നവർക്ക് ആസ്വദിക്കാനാകും. യുഎഇ പവലിയനില്‍ ദേശീയ ദിനത്തോട് അനുബന്ധിച്ച് പ്രത്യേക പരിപാടികളൊരുക്കും. ഡിസംബർ രണ്ട് മുതല്‍ നാലുവരെ രാത്രി 9 മണിക്ക് യുഎഇയുടെ പതാകയുടെ വർണത്തിലുളള സംഗീത വെടിക്കെട്ടുമൊരുക്കിയിട്ടുണ്ട്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.