സാക്ഷരതാ പ്രേരക്മാരുടെ ശമ്പള കുടിശിക 11 കോടി; സാമ്പത്തിക പ്രതിസന്ധിയില്‍ ഇതുവരെ ജീവനൊടുക്കിയത് എട്ട് പേരെന്ന് അസോസിയേഷന്‍

സാക്ഷരതാ പ്രേരക്മാരുടെ ശമ്പള കുടിശിക 11 കോടി; സാമ്പത്തിക പ്രതിസന്ധിയില്‍ ഇതുവരെ ജീവനൊടുക്കിയത് എട്ട് പേരെന്ന് അസോസിയേഷന്‍

തിരുവനന്തപുരം: സംസ്ഥാനത്തെ സാക്ഷരതാ പ്രേരക്മാരുടെ ശമ്പളം മുടങ്ങിയിട്ട് ആറ് മാസം. 11 കോടി രൂപയാണ് ശമ്പള കുടിശികയായി നല്‍കാനുള്ളത്. വേതനം കിട്ടാനായി സമരംചെയ്യുന്ന സാക്ഷരതാ പ്രേരക്മാരുടെ സെക്രട്ടറിയേറ്റിന് മുന്നിലെ പ്രതിഷേധം 82 ദിവസം പിന്നിട്ടു.

കടുത്ത സാമ്പത്തിക പ്രയാസംമൂലം സമരക്കാരില്‍ ഒരാള്‍ കഴിഞ്ഞ ദിവസം ആത്മഹത്യ ചെയ്തതിന്റെ വേദനകൂടി പേറിയാണ് സമരം മുന്നോട്ടുപോകുന്നത്. സാമ്പത്തിക പ്രതിസന്ധിയില്‍ ഇതുവരെ ജീവനൊടുക്കിയത് എട്ട് പേരെന്ന് അസോസിയേഷന്‍ പറയുന്നു. സര്‍ക്കാര്‍ വകുപ്പുകളുടെ പിടിപ്പുകേടാണ് എല്ലാത്തിനും കാരണമെന്ന് സമരക്കാര്‍ ആരോപിക്കുന്നു.

1714 സാക്ഷരതാ പ്രേരക്മാരാണ് സംസ്ഥാനത്ത് ആറുമാസമായി ശമ്പളമില്ലാതെ ജോലി ചെയ്യുന്നത്. പ്രശ്‌നം നിസാരമാണ്. തദ്ദേശ സ്ഥാപനങ്ങള്‍ക്ക് കീഴിലായിരുന്നു പ്രേരക്മാര്‍. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് അവരെ സാക്ഷരതാ മിഷന്റെ കീഴിലാക്കി. മിഷന് ഫണ്ടില്ല. ശമ്പളം മുടങ്ങി. വീണ്ടും തദ്ദേശസ്ഥാപനങ്ങള്‍ക്ക് കീഴിലേക്ക് മാറ്റി ഉത്തരവ് ഇറക്കി. പക്ഷേ നടപ്പായില്ല. ഇപ്പോള്‍ കൂലിയുമില്ല.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.