പാലക്കാട്: ഫണ്ട് തിരിമറി നടത്തിയതില്‍ മുന്‍ സിപിഎം എംഎല്‍എ പി.കെ. ശശിക്കെതിരെ പാര്‍ട്ടിതല അന്വേഷണം. സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം പുത്തലത്ത് ദിനേശനാണ് ചുമതല. സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ പങ്കെടുത്ത പാലക്കാട് ജില്ലാ കമ്മറ്റി യോഗത്തിന്റെതാണ് തീരുമാനം.
പി.കെ. ശശി പാര്‍ട്ടി ഫണ്ട് വ്യാപകമായി തിരിമറി നടത്തിയെന്ന് ചെര്‍പ്പുളശേരി, മണ്ണാര്‍ക്കാട് ഏരിയാ കമ്മറ്റിയില്‍ നിന്ന് ആരോപണം ഉയര്‍ന്നിരുന്നു. 2017 ല്‍ നടന്ന ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി പിരിച്ചെടുത്ത ഫണ്ടും മണ്ണാര്‍ക്കാട് ഏരിയ കമ്മറ്റി ഓഫീസ് നിര്‍മ്മാണത്തിനായി പിരിച്ചെടുത്ത ഫണ്ടില്‍ നിന്നും വന്‍ തുക സ്വന്തം അക്കൗണ്ടിലേക്ക് മാറ്റിയെന്നാണ് ആരോപണം.
കൂടാതെ ശശി തന്റെ കുടുംബക്കാരെ സിപിഎം നേതൃത്വത്തിലുള്ള സഹകരണസംഘത്തില്‍ ജോലിക്ക് നിയോഗിച്ചതായും പരാതി ഉയര്‍ന്നിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ശനിയാഴ്ച്ച ചേര്‍ന്ന ജില്ലാക്കമ്മറ്റിയോഗം ആരോപണം വിശദമായി പരിശോധിച്ചു. തുടര്‍ന്നാണ് വിശദമായ അന്വേഷണം നടത്താന്‍ യോഗം തീരുമാനിച്ചത്.
പുത്തലത്ത് ദിനേശന്‍ മണ്ണാര്‍ക്കാട് ഏരിയാ കമ്മറ്റി ഓഫീസില്‍ നേരിട്ട് എത്തി അന്വേഷണം നടത്താനാണ് നിര്‍ദേശം. പാലക്കാട് ജില്ലാ ക്കമ്മറ്റിയിലെ വിഭാഗീയത പരിശോധിക്കാന്‍ ചുമതലപ്പെടുത്തിയ ആനാവൂര്‍ നാഗപ്പനും ജില്ലാ കമ്മറ്റി യോഗത്തില്‍ പങ്കെടുത്തിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.