ദ്വാരക: വയനാടൻ ജനതയുടെ ശബ്ദമായി മാറിക്കൊണ്ടിരിക്കുന്ന റേഡിയോ മാറ്റൊലി ഈ നാടിൻറെ ഭാവിയുടെ ബഹിർസ്ഫുരണമാണെന്ന് മാനന്തവാടി രൂപതാ സഹായമെത്രാന്‍ ബിഷപ് മാർ അലക്സ് താരാമംഗലം. നിശബ്ദരായ മനുഷ്യരുടെ പ്രശ്നങ്ങള്‍ അറിയിക്കുന്നതിനുള്ള ശബ്ദമായി റേഡിയോ മാറ്റൊലി തുടരണമെന്നും അദ്ദേഹം പറഞ്ഞു . ഫെബ്രുവരി 13 ലോക റേഡിയോ ദിനത്തോടനുബന്ധിച്ച് റേഡിയോ മാറ്റൊലി സംഘടിപ്പിച്ച പരിപാടി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു ബിഷപ്പ്.
എടവക ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റും മാറ്റൊലി മാനേജിംഗ് കമ്മിറ്റി അംഗവുമായ എച്ച്.ബി പ്രദീപ് മാസ്ററര്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ റേഡിയോ മാറ്റൊലി സ്റ്റേഷന്‍ ഡയറക്ടര്‍ ഫാ. ബിജോ കറുകപ്പള്ളി സ്വാഗതവും മാനേജിംഗ് കമ്മിറ്റി അംഗം ജോസ് കുരിശിങ്കല്‍ നന്ദിയും പറഞ്ഞു. വിവിധ മേഖലകളില്‍ പുരസ്കാരത്തിനര്‍ഹരായവരേയും ചടങ്ങില്‍ ആദരിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ 📲
https://chat.whatsapp.com/DKuga0J6tbBKmzd9l3ZZ8v