അല്‍ ഹിലാലിനെ മൂന്നിനെതിരെ അഞ്ചു ഗോളുകള്‍ക്ക് തോല്‍പ്പിച്ചു; ക്ലബ്ബ് ലോകകപ്പ് ഫുട്ബോള്‍ കിരീടം റയല്‍ മാഡ്രിഡിന്

അല്‍ ഹിലാലിനെ മൂന്നിനെതിരെ അഞ്ചു ഗോളുകള്‍ക്ക് തോല്‍പ്പിച്ചു; ക്ലബ്ബ് ലോകകപ്പ് ഫുട്ബോള്‍ കിരീടം റയല്‍ മാഡ്രിഡിന്

മാഡ്രിഡ്: ഒരിക്കല്‍ കൂടി ക്ലബ് ലോകകപ്പ് റയല്‍ മാഡ്രിഡിന് സ്വന്തം. ഇന്ന് നടന്ന ഫൈനലില്‍ സൗദി അറേബ്യന്‍ ക്ലബായ അല്‍ ഹിലാലിനെ മൂന്നിനെതിരെ അഞ്ചു ഗോളുകള്‍ക്ക് തോല്‍പ്പിച്ച് ആണ് സ്പാനിഷ് ചാമ്പ്യന്മാര്‍ കിരീടം ഉയര്‍ത്തിയത്. തുടക്കം മുതല്‍ റയലിന്റെ ആധിപത്യം കാണാന്‍ ആയി. പതിമൂന്നാം മിനുട്ടില്‍ വിനീഷ്യസിന്റെ ഗോളില്‍ ആണ് റയല്‍ മാഡ്രിഡ് ലീഡ് എടുത്തത്. അധികം വൈകാതെ വാല്‍വെര്‍ദെയുടെ ഗോളില്‍ റയല്‍ ലീഡ് ഇരട്ടിയാക്കി. 26ആം മിനുട്ടില്‍ മരേഗയുടെ ഗോള്‍ ഹിലാലിന് പ്രതീക്ഷ നല്‍കി.

രണ്ടാം പകുതിയും റയല്‍ മാഡ്രിഡ് മികച്ച രീതിയില്‍ ആരംഭിച്ചു. 54ആം മിനുട്ടില്‍ ബെന്‍സീമയുടെ 58ആം മിനുട്ടില്‍ വാല്വെര്‍ദെയും ഗോള്‍ നേടിയതോടെ റയല്‍ 4-1ന് മുന്നില്‍ ആയി. 69ആം മിനുട്ടില്‍ വിനീഷ്യസ് തന്റെ രണ്ടാം ഗോളും നേടി. ഇതിനിടയില്‍ വിയെറ്റോ രണ്ട് ഗോളുകള്‍ ഹിലാലിനായി സ്‌കോര്‍ ചെയ്തു. 79 മിനുട്ടില്‍ സ്‌കോര്‍ 5-3.

റയലും അല്‍ ഹിലാലും നിരവധി ഗോളവസരങ്ങള്‍ ഇതിനു ശേഷം സൃഷ്ടിച്ചു എങ്കിലും കൂടുതല്‍ ഗോളുകള്‍ പിറന്നില്ല. റയല്‍ മാഡ്രിഡിന്റെ അഞ്ചാം ക്ലബ് ലോകകപ്പ് ആണിത്. ഇതിന് മുമ്പ് 2014, 2016, 2017, 2018 വര്‍ഷങ്ങളിലും റയല്‍ മാഡ്രിഡ് ക്ലബ് ലോകകപ്പ് സ്വന്തമാക്കിയിട്ടുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.