നാല് ഹൈക്കോടതികള്‍ക്ക് പുതിയ ചീഫ് ജസ്റ്റിസുമാര്‍; രാഷ്ട്രപതിയുടെ ഉത്തരവിറങ്ങി

നാല് ഹൈക്കോടതികള്‍ക്ക് പുതിയ ചീഫ് ജസ്റ്റിസുമാര്‍; രാഷ്ട്രപതിയുടെ ഉത്തരവിറങ്ങി

ന്യൂഡല്‍ഹി: നാല് ഹൈക്കോടതികളിലേക്ക് പുതിയ ചീഫ് ജസ്റ്റിസുമാരെ നിയമിച്ച് രാഷ്ട്രപതി ഉത്തരവിറക്കി.

ഗുജറാത്ത് ഹൈക്കോടതിയിലേക്ക് ജസ്റ്റിസ് സോണിയ ഗിരിധര്‍ ഗൊകാനി, ത്രിപുര ഹൈക്കോടതിയിലേക്ക് ജസ്റ്റിസ് ജസ്വന്ത് സിംഗ്, ഗോഹട്ടി ഹൈക്കോടതിയിലേക്ക് ജസ്റ്റിസ് സന്ദീപ് മേത്ത, ജമ്മുകാശ്മീര്‍ ഹൈക്കോടതിയിലേക്ക് ജസ്റ്റിസ് എന്‍ കോടീശ്വര്‍ സിങ് എന്നിവരെയാണ് നിയമിച്ചത്.

എന്നാല്‍ പാട്‌ന ഹൈക്കോടതി ചീഫ് ജസ്റ്റിസായി കേരള ഹൈക്കോടതിയിലെ ജസ്റ്റിസ് കെ. വിനോദ് ചന്ദ്രനെ നിയമിക്കാനുള്ള ശുപാര്‍ശയില്‍ തീരുമാനമായില്ല. വിനോദ് ചന്ദ്രനെ ഗോഹട്ടി ചീഫ് ജസ്റ്റിസ് ആക്കാനുള്ള തീരുമാനം തിരുത്തിയാണ് പാട്‌ന ഹൈക്കോടതിയിലേക്ക് ശുപാര്‍ശ നല്‍കിയത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.