പാലാ KSRTC ഡിപ്പോയിലെ ബസ് ക്ലീനിങ്ങുമായി എസ് എം വൈ എം പാലാ രൂപതയിലെ യുവജനങ്ങൾ

പാലാ KSRTC ഡിപ്പോയിലെ ബസ് ക്ലീനിങ്ങുമായി എസ് എം വൈ എം പാലാ രൂപതയിലെ യുവജനങ്ങൾ

എസ് എം വൈ എം പാലാ രൂപതയുടെയും എസ് എം വൈ എം രാമപുരം ഫൊറോനയുടെയും രാമപുരം യൂണിറ്റിന്റെയും കാട്ടാമ്പാക്ക് യൂണിറ്റിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ പാലാ KSRTC ഡിപ്പോയിലെ ബസ്സുകൾ കഴുകി വൃത്തിയാക്കി.ഉച്ചകഴിഞ്ഞ് 2 മണി മുതൽ 4.30 വരെയുള്ള സമയത്ത് 10 ബസ്സുകൾ പാലാ രൂപതയിലെ അമ്പതോളം വരുന്ന യുവജനങ്ങൾ കഴുകി വൃത്തിയാക്കി. പാലാ രൂപത ഡയറക്ടർ ഫാ.മാണി കൊഴുപ്പൻകുറ്റി,പാലാ രൂപത പ്രസിഡന്റ് തോമസ് ഇടാട്ടുകുന്നേൽ, രൂപത ജനറൽ സെക്രട്ടറി ടോണി കവിയിൽ, രൂപത വൈസ് പ്രസിഡന്റ് സെഞ്ചു ജേക്കബ്, രൂപത ജോയിൻ ഡയറക്ടർ സി. നവീന സിഎംസി,സെക്രട്ടറി ആൽഫി ഫ്രാൻസിസ്,ജോയിന്റ് സെക്രട്ടറി മെർലിൻ സാബു,ട്രഷറർ എബി നെയ്‌ജിൽ, സ്റ്റേറ്റ് കൗൺസിലർ ജിയോ റോയ്, സിൻഡിക്കേറ്റ് കൗൺസിലേസ് അഭിജിത്ത് സാബു, നീതു ടോമി, രാമപുരം ഫൊറോന പ്രസിഡന്റ് ഐവിൻ, രാമപുരം A യൂണിറ്റ് പ്രസിഡന്റ് ആൽബിൻ,B യൂണിറ്റ് പ്രസിഡന്റ് നന്ദന,കാട്ടാമ്പാക്ക് യൂണിറ്റ് ജനറൽ സെക്രട്ടറി ജോർജ് എന്നിവർ സന്നിഹിതരായിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.