ആലപ്പുഴ: വിഭാഗീയത രൂക്ഷമായ കുട്ടനാട്ടില്‍ ഔദ്യോഗിക പക്ഷവും വിമത വിഭാഗവും തമ്മില്‍ മൂന്നിടത്ത് ഏറ്റുമുട്ടി. സംഘര്‍ഷത്തില്‍ നേതാക്കളടക്കം ആറുപേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ഇന്നലെ രാത്രിയാണ് സംഭവം.
രാമങ്കരി ലോക്കല്‍ കമ്മിറ്റിയംഗം ശരവണന്‍, ഡിവൈഎഫ്‌ഐ മേഖലാ സെക്രട്ടറി രഞ്ജിത് രാമചന്ദ്രന്‍ എന്നിവര്‍ ഉള്‍പ്പെടെയുള്ളവര്‍ക്കാണ് പരിക്കേറ്റത്. തലയ്ക്ക് പരിക്കേറ്റ ഇവരെ ആശുപത്രിയിലേക്ക് മാറ്റി.
അതേസമയം അക്രമം നടത്തിയവര്‍ പാര്‍ട്ടി അനുഭാവികളായ ക്വട്ടേഷന്‍ സംഘാംഗങ്ങള്‍ ആണെന്നാണ് പരിക്കേറ്റവര്‍ പറയുന്നത്. ഇന്നലെ ഉച്ചയ്ക്ക് 12 മുതല്‍ അക്രമികള്‍ ഞങ്ങളെ പിന്തുടര്‍ന്നിരുന്നുവെന്നും മാമ്പുഴക്കരി ബ്ലോക്ക് ജംക്ഷനില്‍ വച്ചാണ് മാരകായുധങ്ങള്‍ ഉപയോഗിച്ച് ആക്രമിച്ചതെന്നും ഇവര്‍ വെളിപ്പെടുത്തുന്നു.
സംഭവത്തില്‍ രണ്ടുപേരെ കൂടി പിടികൂടാന്‍ ഉണ്ടെന്ന് പൊലീസ് അറിയിച്ചു. അഞ്ച് പേരെ ഇന്നലെ രാത്രി തന്നെ അറസ്റ്റ് ചെയ്തിരുന്നു. ഔദ്യോഗിക വിഭാഗവും വിമത പക്ഷവും മൂന്നിടത്ത് വെച്ചാണ് ഏറ്റുമുട്ടിയത്.
കുട്ടനാട്ടിലെ കൂട്ടരാജിയുമായി ബന്ധപ്പെട്ട വിവാദങ്ങളുടെ തുടര്‍ച്ചയായാണ് സംഘര്‍ഷം. രാമങ്കരിയില്‍ നിന്നായിരുന്നു കൂട്ടരാജിയുടെ തുടക്കം. ഏരിയാ കമ്മിറ്റിയംഗമുള്‍പ്പെടെ 42 പേര്‍ രാജിവെച്ചത് സിപിഎം നേതൃത്വത്തെ ഞെട്ടിച്ചിരുന്നു.
തുടര്‍ന്നുള്ള ദിവസങ്ങളില്‍ കുട്ടനാട് ഏരിയാ കമ്മിറ്റിക്ക് കീഴിലുള്ള വിവിധ ലോക്കല്‍ കമ്മിറ്റിക്ക് കീഴിലുള്ള ബ്രാഞ്ചുകളില്‍ നിന്ന് 300 ല്‍ അധികം പേര്‍ രാജിവെച്ചിരുന്നു. തുടര്‍ന്ന് നേതൃത്വം ഇടപെട്ട് പരാതി കേള്‍ക്കുകയും സംഭവം രമ്യമായി പരിഹരിക്കാമെന്ന് ഉറപ്പുനല്‍കിയതോടുംകൂടി പ്രശ്‌നങ്ങള് ഒതുങ്ങി നില്‍ക്കുകയായിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.