കൊച്ചിയില്‍ മദ്യപിച്ച് ബസ് ഓടിച്ച ആറ് ഡ്രൈവര്‍മാര്‍ അറസ്റ്റില്‍

കൊച്ചിയില്‍ മദ്യപിച്ച് ബസ് ഓടിച്ച ആറ് ഡ്രൈവര്‍മാര്‍ അറസ്റ്റില്‍

കൊച്ചി: നഗരത്തില്‍ മദ്യപിച്ച് ബസ് ഓടിച്ച ആറ് ഡ്രൈവര്‍മാര്‍ അറസ്റ്റില്‍. രണ്ട് കെഎസ്ആര്‍ടിസി ഡ്രൈവര്‍മാരും നാല് സ്‌കൂള്‍ ബസ് ഡ്രൈവര്‍മാരുമാണ് അറസ്റ്റിലായത്.

20 ലേറെ ബസുകളും കസ്റ്റഡിയിലെടുത്തു. അമിതവേഗത അറിയിക്കാന്‍ ബസുകളില്‍ ടോള്‍ ഫ്രീ നമ്പര്‍ പതിക്കും. ഇന്ന് മുതലാണ് സ്റ്റിക്കര്‍ പതിക്കുന്നത്.

കഴിഞ്ഞ ദിവസം കൊച്ചിയില്‍ സ്വകാര്യ ബസിന്റെ മരണപ്പാച്ചിലിനിടെയുണ്ടായ അപകടത്തില്‍ ബൈക്ക് യാത്രക്കാരന്‍ മരിച്ചിരുന്നു. ഇതിനെ തുടര്‍ന്നാണ് കൊച്ചിയില്‍ ബസുകളില്‍ പരിശോധന കര്‍ശനമാക്കിയത്. ഇതിന് പുറമെ ബസുകളുടെ മരണപ്പാച്ചിലില്‍ സര്‍ക്കാരും ഇടപെട്ടിരുന്നു.

ബൈക്ക് യാത്രക്കാരന്‍ മരിച്ച സംഭവത്തില്‍ ഹൈക്കോടതി സ്വമേധയാ കേസ് എടുക്കുകയും നിശത വിമര്‍ശനം ഉന്നയിക്കുകയും ചെയ്ത സാഹചര്യത്തില്‍ ഗതാഗത മന്ത്രിയുടെ നതൃത്വത്തില്‍ സര്‍ക്കാര്‍ യോഗം വിളിച്ചിരുന്നു.

കൊച്ചിയില്‍ മറൈന്‍ ഡ്രൈവ് ഭാഗത്ത് നിന്ന് കാക്കനാട് ഇന്‍ഫോപാര്‍ക്കിലേക്ക് പോവുകയായിരുന്നു സിംല എന്ന ബസിടിച്ചാണ് അപകടമുണ്ടായത്. സിഗ്‌നലില്‍ നിന്ന് അമിത വേഗതയില്‍ മുന്നോട്ടെടുത്ത ബസ് ഇടത് വശം ചേര്‍ന്ന് പോവുകയായിരുന്ന ബൈക്കിലിടിച്ചു.

വൈപ്പിന്‍ സ്വദേശി ആന്റണി (46) തല്‍ക്ഷണം മരിക്കുകയായിരുന്നു. കച്ചേരിപ്പടി മാധവ ഫാര്‍മസി ജംക്ഷനിലായിരുന്നു അപകടം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.