നേരറിയാന്‍ പെരിയയില്‍ സി.ബി.ഐ തന്നെ വരട്ടെയെന്ന് സുപ്രീം കോടതി

നേരറിയാന്‍ പെരിയയില്‍ സി.ബി.ഐ തന്നെ വരട്ടെയെന്ന് സുപ്രീം കോടതി

ന്യൂഡല്‍ഹി: പെരിയ ഇരട്ടക്കൊലക്കേസ് സി.ബി.ഐ തന്നെ അന്വേഷിക്കട്ടെയെന്ന് സുപ്രീം കോടതി. ഹൈക്കോടതി വിധിക്കെതിരെ സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ അപ്പീല്‍ തള്ളിക്കൊണ്ടാണ് ജസ്റ്റിസ് നാഗേശ്വര്‍ റാവു അധ്യക്ഷനായ ബെഞ്ചിന്റെ വിധി. കേസുമായി ബന്ധപ്പെട്ട രേഖകള്‍ ഹാജരാക്കാനും സുപ്രീം കോടതി ആവശ്യപ്പെട്ടു. ആവശ്യമായ  രേഖകള്‍ ഇല്ലാത്തതിനാല്‍ കേസ് അന്വേഷിക്കാനാകുന്നില്ലെന്ന് സി..ബി.ഐ  കോടതിയെ അറിയിച്ചിരുന്നു.പിണറായി സര്‍ക്കാരിന് പഞ്ചായത്ത് തെരഞ്ഞെടുപ്പ് വേളയിലേറ്റ മറ്റൊരു  പ്രഹരമായി സുപ്രീം കോടതി വിധി.

2019 ഫെബ്രുവരി 17 നാണ് കാസര്‍ഗോഡ് പെരിയ സ്വദേശികളും യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുമായ കൃപേഷ,് ശരത് ലാല്‍ എന്നിവര്‍ കൊല ചെയ്യപ്പെട്ടത്. പ്രാദേശിക സിപിഎം പ്രവര്‍ത്തകരായിരുന്നു പ്രതികള്‍. കേരളാ പൊലീസിന്റെ അന്വേഷണത്തില്‍ നീതി ലഭിക്കില്ലെന്നും സി.ബി.ഐ അന്വേഷണം വേണമെന്നും വ്യക്തമാക്കി കൃപേഷിന്റേയും ശരത് ലാലിന്റേയും മാതാപിതാക്കളാണ് ഹൈക്കോടതിയെ സമീപിച്ചത്.

സി.ബി.ഐ അന്വേഷണത്തിന് ഉത്തരവിട്ട ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് വിധിക്കെതിരേ സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു. ഈ കേസുമായി ബന്ധപ്പെട്ട് എല്‍.ഡി.എഫ് സര്‍ക്കാരിനെതിരേ ഏറെ ആക്ഷേപങ്ങളും ഉയര്‍ന്നിരുന്നു. കൊലക്കേസ് പ്രതികളായ സിപിഎമ്മുകാരെ രക്ഷിക്കാന്‍ സര്‍ക്കാര്‍ ഖജനാവില്‍ നിന്നുള്ള പണം ഉപയോഗിച്ച് വന്‍ തുക മുടക്കി അഭിഭാഷകരെ വയ്ക്കുന്നു എന്നതായിരുന്നു പൊതുവേ ഉയര്‍ന്ന ആക്ഷേപം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.