കല്‍ക്കണ്ടവും മുന്തിരിയും നല്‍കി മൂന്നര വയസുകാരിയെ പീഡിപ്പിച്ചു; 83 കാരനായ പൂജാരിക്ക് 45 വര്‍ഷം കഠിന തടവും പിഴയും

കല്‍ക്കണ്ടവും മുന്തിരിയും നല്‍കി മൂന്നര വയസുകാരിയെ പീഡിപ്പിച്ചു; 83 കാരനായ പൂജാരിക്ക് 45 വര്‍ഷം കഠിന തടവും പിഴയും

കൊച്ചി: കല്‍ക്കണ്ടവും മുന്തിരിയും നല്‍കി മൂന്നര വയസുകാരിയെ പീഡിപ്പിച്ച കേസില്‍ പ്രതിയായ 83 കാരനായ പൂജാരിക്ക് 45 വര്‍ഷം കഠിന തടവും 80,000 രൂപ പിഴയും വിധിച്ച് പോക്സോ കോടതി. ഉദയംപേരൂര്‍ സ്വദേശി പുരുഷോത്തമനെയാണ് എറണാകുളം പ്രിന്‍സിപ്പല്‍ പോക്സോ കോടതി ശിക്ഷിച്ചത്.

2019-2020 കാലത്താണ് കേസിനാസ്പദമായ സംഭവം. കുട്ടിയുടെ സ്വഭാവത്തില്‍ മാറ്റങ്ങള്‍ കണ്ടതോടെയാണ് ഇക്കാര്യം പുറംലോകം അറിഞ്ഞത്. പിന്നീട് കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ ഉദയം പേരൂര്‍ പൊലീസ് കേസെടുക്കുകയായിരുന്നു. അമ്പലത്തിലെ പൂജാരിയായിരുന്നു പുരുഷോത്തമന്‍.

പോക്സോ നിയമ പ്രകാരവും ഇന്ത്യന്‍ ശിക്ഷാ നിയമ പ്രകാരവും പത്തോളം ഗുരുതരമായ വകുപ്പുകളിലാണ് പ്രതി കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയത്. കൊച്ചുമകളുടെ പ്രായമുള്ള കുട്ടിയോട് പ്രതി ചെയ്ത പ്രവര്‍ത്തി അതിഹീനമായതിനാല്‍ യാതൊരു ദയയും അര്‍ഹിക്കുന്നില്ലെന്ന് വിധി പറഞ്ഞ ജഡ്ജി കെ. സോമന്‍ വ്യക്തമാക്കി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.