ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ വമ്പന്‍മാരായ മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെ സ്വന്തമാക്കാനൊരുങ്ങി ഖത്തര്‍. ഖത്തറിലെ ഒരുകൂട്ടം നിക്ഷേപകര്‍ ക്ലബ്ബുമായി പ്രാഥമിക ചര്‍ച്ചകള്‍ തുടങ്ങിയതായി പ്രമുഖ ബിസിനസ് മാഗസിനായ ബ്ലൂംബര്‍ഗ് റിപ്പോര്‍ട്ട് ചെയ്തു.
ഈ ആഴ്ച അവസാനത്തോടെ കണ്‍സോഷ്യം തങ്ങളുടെ പ്രാരംഭവില ക്ലബ്ബ് മാനേജ്മെന്റിന് സമര്‍പ്പിക്കുമെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ഖത്തര്‍ ഇന്‍വെസ്റ്റ്മെന്റ് അതോറിറ്റിയുടെ സഹായത്തോടെയാണ് ചര്‍ച്ചകള്‍ നടക്കുന്നത്.
ക്ലബ്ബ് വില്‍ക്കാന്‍ ആലോചിക്കുന്നതായി ഉടമസ്ഥരായ ഗ്ലേസിയര്‍ കുടുംബം കഴിഞ്ഞ നവംബറില്‍ വ്യക്തമാക്കിയിരുന്നു. ഖത്തറിലെ ചില നിക്ഷേപകര്‍ ക്ലബ്ബുമായി ചര്‍ച്ച നടത്തുന്നതായി ഈ മാസം ആദ്യത്തില്‍ ഡെയ്ലി മെയില്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇത് സംബന്ധിച്ച വാര്‍ത്തകളോട് പ്രതികരിക്കാന്‍ മാഞ്ചസ്റ്റര്‍ മാനേജ്മെന്റ് തയ്യാറായിട്ടില്ല.
ടെന്‍ ഹാഗ് പരിശീലിപ്പിക്കുന്ന മാഞ്ചസ്റ്റര്‍ നിലവില്‍ പ്രീമിയര്‍ ലീഗില്‍ മൂന്നാം സ്ഥാനത്താണ്. 23 മത്സരങ്ങള്‍ കളിച്ച ടീമിന് 46 പോയിന്റുണ്ട്. 51 പോയിന്റുള്ള ആര്‍സനലാണ് ലീഗില്‍ ഒന്നാമത്. 48 പോയിന്റുള്ള മാഞ്ചസ്റ്റര്‍ സിറ്റിയാണ് രണ്ടാം സ്ഥാനത്തുള്ളത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.