ന്യൂഡല്‍ഹി: ഏപ്രില്‍, മേയ് മാസങ്ങളില്‍ അടുത്ത വര്‍ഷം കേരളം ഉള്‍പ്പടെയുള്ള സംസ്ഥാനങ്ങളില്‍ നടക്കുന്ന അഞ്ച് നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ പ്രവാസി ഇന്ത്യക്കാര്‍ക്ക് ഇലക്‌ട്രോണിക് പോസ്റ്റല്‍ വോട്ട് ഏര്‍പ്പെടുത്താന്‍ തയ്യാറാണെന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു. സാങ്കേതികമായും ഭരണപരമായും ഇതിന് തയ്യാറായതായി തെരഞ്ഞെടുപ്പ് കമ്മീഷന്‍ കേന്ദ്ര നിയമ മന്ത്രാലയത്തെ അറിയിച്ചു. പ്രവാസി ഇന്ത്യക്കാര്‍ക്ക് പ്രോക്‌സി വോട്ട് അനുവദിക്കുന്ന ബില്‍ പാര്‍ലമെന്റില്‍ ലാപ്‌സായി ഒരു വര്‍ഷം കഴിയുമ്പോൾ ആണ് പ്രവാസി വോട്ടവകാശ ചര്‍ച്ചകള്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ തന്നെ സജീവമാക്കിയത്.
പോസ്റ്റല്‍ വോട്ട് അനുവദിക്കുന്നതില്‍ സാങ്കേതികവും ഭരണപരവുമായി സജ്ജമെന്ന് കമ്മീഷന്‍ വ്യക്തമാക്കി. ഇലക്‌ട്രോണിക്കലി ട്രാന്‍സ്മിറ്റഡ് പോസ്റ്റല്‍ ബാലറ്റ് സംവിധാനം വഴി വിദേശ ഇന്ത്യക്കാര്‍ക്ക് വോട്ടവകാശം നല്‍കാമെന്നാണ് കമ്മീഷൻറെ നിലപാട്. തെരഞ്ഞെടുപ്പ് വിജ്ഞാപനം വന്ന് അഞ്ച് ദിവസത്തിനകം വോട്ട് ചെയ്യേണ്ടവര്‍ റിട്ടേണിങ് ഓഫിസറെ അറിയിക്കുക. ഓഫിസര്‍ വിതരണം ചെയ്യുന്ന ഇലക്‌ട്രോണിക് ബാലറ്റ് പേപ്പറില്‍ വോട്ട് രേഖപ്പെടുത്തി നയതന്ത്ര പ്രതിനിധിയുടെ സാക്ഷ്യപത്രം വാങ്ങുക. ഇതാണ് കമ്മീഷന്‍ കേന്ദ്രത്തിന് സമര്‍പ്പിച്ച രൂപരേഖ. വോട്ട് രേഖപ്പെടുത്തിയ ബാലറ്റ് റിട്ടേണിങ് ഓഫീസര്‍ക്ക് തന്നെ അയക്കണമോ എംബസികളില്‍ നിക്ഷേപിക്കണമോയെന്ന് വ്യക്തമായിട്ടില്ല. 60 ലക്ഷം പ്രവാസികള്‍ക്ക് വോട്ടവകാശം വിനിയോഗിക്കാന്‍ സാധിക്കുമെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഏകദേശ കണക്ക്. തെരഞ്ഞെടുപ്പ് കമ്മീഷൻ സമ്മതറിയിച്ചുവെങ്കിലും അന്തിമതീരുമാനം കേന്ദ്ര സര്‍ക്കാരിന്റേതാണ്.ന്യൂഡല്‍ഹി: ഏപ്രില്‍, മേയ് മാസങ്ങളില്‍ അടുത്ത വര്‍ഷം കേരളം ഉള്‍പ്പടെയുള്ള സംസ്ഥാനങ്ങളില്‍ നടക്കുന്ന അഞ്ച് നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ പ്രവാസി ഇന്ത്യക്കാര്‍ക്ക് ഇലക്‌ട്രോണിക് പോസ്റ്റല്‍ വോട്ട് ഏര്‍പ്പെടുത്താന്‍ തയ്യാറാണെന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു. സാങ്കേതികമായും ഭരണപരമായും ഇതിന് തയ്യാറായതായി തെരഞ്ഞെടുപ്പ് കമ്മീഷന്‍ കേന്ദ്ര നിയമ മന്ത്രാലയത്തെ അറിയിച്ചു. പ്രവാസി ഇന്ത്യക്കാര്‍ക്ക് പ്രോക്‌സി വോട്ട് അനുവദിക്കുന്ന ബില്‍ പാര്‍ലമെന്റില്‍ ലാപ്‌സായി ഒരു വര്‍ഷം കഴിയുമ്പോൾ ആണ് പ്രവാസി വോട്ടവകാശ ചര്‍ച്ചകള്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ തന്നെ സജീവമാക്കിയത്. പോസ്റ്റല്‍ വോട്ട് അനുവദിക്കുന്നതില്‍ സാങ്കേതികവും ഭരണപരവുമായി സജ്ജമെന്ന് കമ്മീഷന്‍ വ്യക്തമാക്കി. ഇലക്‌ട്രോണിക്കലി ട്രാന്‍സ്മിറ്റഡ് പോസ്റ്റല്‍ ബാലറ്റ് സംവിധാനം വഴി വിദേശ ഇന്ത്യക്കാര്‍ക്ക് വോട്ടവകാശം നല്‍കാമെന്നാണ് കമ്മീഷൻറെ നിലപാട്.
തെരഞ്ഞെടുപ്പ് വിജ്ഞാപനം വന്ന് അഞ്ച് ദിവസത്തിനകം വോട്ട് ചെയ്യേണ്ടവര്‍ റിട്ടേണിങ് ഓഫിസറെ അറിയിക്കുക. ഓഫിസര്‍ വിതരണം ചെയ്യുന്ന ഇലക്‌ട്രോണിക് ബാലറ്റ് പേപ്പറില്‍ വോട്ട് രേഖപ്പെടുത്തി നയതന്ത്ര പ്രതിനിധിയുടെ സാക്ഷ്യപത്രം വാങ്ങുക. ഇതാണ് കമ്മീഷന്‍ കേന്ദ്രത്തിന് സമര്‍പ്പിച്ച രൂപരേഖ. വോട്ട് രേഖപ്പെടുത്തിയ ബാലറ്റ് റിട്ടേണിങ് ഓഫീസര്‍ക്ക് തന്നെ അയക്കണമോ എംബസികളില്‍ നിക്ഷേപിക്കണമോയെന്ന് വ്യക്തമായിട്ടില്ല. 60 ലക്ഷം പ്രവാസികള്‍ക്ക് വോട്ടവകാശം വിനിയോഗിക്കാന്‍ സാധിക്കുമെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഏകദേശ കണക്ക്. തെരഞ്ഞെടുപ്പ് കമ്മീഷൻ സമ്മതറിയിച്ചുവെങ്കിലും അന്തിമതീരുമാനം കേന്ദ്ര സര്‍ക്കാരിന്റേതാണ്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.