ചിക്കാഗോ: വേൾഡ് മലയാളി കൗൺസിൽ യൂണിഫൈഡ് ചിക്കാഗോ പ്രൊവിൻസിന്റെ 2022-‘23 വർഷത്തെ ജീവകാരുണ്യപ്രവർത്തനങ്ങളുടെ ഭാഗമായി പത്തനംതിട്ട ഡോ എം എസ് സുനിൽ ഫൗണ്ടേഷന്റെ സഹകരണത്തോടെ കേരളത്തിൽ നിർമ്മിച്ച് നൽകിവരുന്ന നവഭവനങ്ങളിൽ ആറാമത് ഭവനം തിരുവില്വാമല പഞ്ചായത്തിൽ ഒരലശ്ശേരി കുന്നത്തു പ്രിയ രാമചന്ദ്രനും കുടുംബത്തിനും നിർമ്മിച്ച് നൽകി.
താക്കോൽദാനകർമ്മം ഡബ്ല്യൂ.എം. സി ചിക്കാഗോ പ്രൊവിൻസ് സെക്രെട്ടറി തോമസ് ഡിക്രൂസ് നിർവ്വഹിച്ചു. ഈ ഭവനം ഡോ. എം എസ് സുനിൽ ഫൗണ്ടേഷന്റെ 270 താമത് സംരംഭമാണ്. വർഷങ്ങളായി സുരക്ഷിതമല്ലാത്ത സാഹചര്യത്തിൽ ആയിരുന്നു പ്രിയയും ഭർത്താവ് രാമചന്ദ്രനും രണ്ടു കുട്ടികളും താമസിച്ചിരുന്നത്. ഇവരുടെ അവസ്ഥ മനസ്സിലാക്കിയ ടീച്ചർ ഇവർക്കായി വീട് പൂർത്തീകരിച്ച് നൽകുകയായിരുന്നു.
വേൾഡ് മലയാളി കൗൺസിൽ ചിക്കാഗോ പ്രൊവിൻസ് 2022 ജൂലൈ മാസത്തിൽ നടത്തിയ ‘കലാസന്ധ്യ’ യിൽനിന്നും ലഭിച്ച സ്‌പോൺസർഷിപ്പിൽ കേരളത്തിലെ നിർധനരായ ഭവനരഹിതർക്കുവേണ്ടി നിർമ്മിച്ചുനൽകിവരുന്ന പത്തു പുതിയ ഭവനങ്ങൾ യാഥാർഥ്യമാക്കാൻ സഹകരിച്ച ചിക്കാഗോയിലെ എല്ലാ സുമനസ്സുകൾക്കും അവയുടെ നിർമാണം പൂർത്തിയാക്കുന്ന ഡോ എം എസ് സുനിലിനും ചടങ്ങിൽ ശ്രീ തോമസ് ഡിക്രൂസ് നന്ദി പറഞ്ഞു. ഡോ എം എസ് സുനിൽ മുഖ്യപ്രഭാഷണം നടത്തി. പ്രൊജക്റ്റ് കോർഡിനേറ്റർ ശ്രീ കെ പി ഹരിലാൽ, ദീപിക റിപ്പോർട്ടർ ടി പി രവികുമാർ, രഞ്ജിത്ത് എന്നിവർ സന്നിഹിതരായിരുന്നു.
പ്രൊവിൻസ് പ്രസിഡന്റ് ബഞ്ചമിൻ തോമസ് , അമേരിക്ക റീജിയൻ വൈസ് പ്രെസിഡന്റ് മാത്യൂസ് ഏബ്രഹാം, പ്രൊവിൻസ് ചെയർമാൻ മാത്തുക്കുട്ടി ആലുംപറമ്പിൽ, വൈസ് ചെയർമാൻ ഫിലിപ്പ് പുത്തൻപുര, ട്രഷറർ കോശി ജോർജ്ജ്, അഡ്വൈസറി ബോർഡ് അംഗം സാബി കോലത്തു, ചാരിറ്റി ഫോറം ചെയർമാൻ തോമസ് വർഗീസ്, വൈസ്ചെയർപേഴ്സൺ ബീന ജോർജ്ജ് എന്നിവർ ഓൺലൈനിൽ ഗൃഹപ്രവേശത്തിന് ആശംസകൾ നേർന്നു. ഡബ്ല്യൂ.എം.സി യുടെ ഏഴാമത് നവഭവനത്തിന്റെ താക്കോൽദാനചടങ്ങ് ഫെബ്രുവരി 25 ശനിയാഴ്‍ച ഇടുക്കിയിൽ നടക്കും.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.