തൃശ്ശൂർ അസോസിയേഷൻ ഓഫ് കുവൈറ്റ് അംഗത്വ ക്യാമ്പയിനും "ഗൃഹമൈത്രി ''ഹൗസിംഗ് പ്രൊജക്ടിനും തുടക്കം കുറിച്ചു

തൃശ്ശൂർ അസോസിയേഷൻ ഓഫ് കുവൈറ്റ് അംഗത്വ ക്യാമ്പയിനും

കുവൈറ്റ് സിറ്റി: തൃശ്ശൂർ അസോസിയേഷൻ ഓഫ് കുവൈറ്റ് (ട്രാസ്ക്) 'ഗൃഹമൈത്രി 2022' എന്ന ഹൗസിംഗ് പ്രോജക്ടിനും അംഗത്വ ക്യാമ്പയിനും തുടക്കം കുറിച്ചു.

സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന അംഗങ്ങൾക്കും, അംഗങ്ങളായിരിക്കെ മരണപ്പെട്ടവരുടെ കുടുംബാംഗങ്ങൾക്കും നൽകുന്ന ഭവന നിർമ്മാണ സഹായ പദ്ധതിയാണ് ഗൃഹമൈത്രി, യോഗ്യരായവർ മാർച്ച് 15ന് മുൻപ് അപേക്ഷകൾ അയക്കേണ്ടതാണ്.

സംഘടനയിലേക്ക് പുതിയ അംഗങ്ങളെ ചേർക്കുന്നതിനും, നിലവിലുള്ള അംഗത്വം ഏപ്രിൽ 30ന് മുൻമ്പായി പുതുക്കുന്നതിനായുള്ള അംഗത്വ ക്യാമ്പയിൻ നടത്താനും പ്രവർത്തക സമിതി ആഹ്വാനം ചെയ്തു.

ട്രാസ്ക് പ്രസിഡൻ്റ് ആൻ്റോ പാണേങ്ങാടൻ്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ജനറൽ സെക്രട്ടറി ഹരി കുളങ്ങര, ട്രഷറർ ജാക്സൺ, വനിതാവേദി ജനറൽ കൺവീനർ ഷെറിൻ ബിജു, വൈസ് പ്രസിഡൻ്റ് രജീഷ്, ജോയിൻ്റ് സെക്രട്ടറിമാരായ ജയേഷ്, വിനോദ്, നിതിൻ, ജോയിൻ്റ് ട്രഷറർ വിനീത് എന്നിവർ പങ്കെടുത്തു.

കൂടുതൽ വിവരങ്ങൾക്കു താഴെക്കാണുന്ന ഫോൺ നമ്പരിലോ, ഇമെയിൽ വിലാസത്തിലോ ബന്ധപ്പെടാവുന്നതാണെന്ന് മീഡിയ കൺവീനർ വിനീത് വിത്സൺ അറിയിച്ചു.
ഫോൺ: +965 51250699, [email protected]


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.