റിയാദ്:അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് സൗദി അറേബ്യ വനിതയെ അയക്കും. ഈ വർഷം പകുതിയോടെ ഒരു വനിതയുള്‍പ്പെടെ രണ്ട് ബഹിരാകാശ സഞ്ചാരികളെയാണ് സൗദി അറേബ്യ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് അയക്കുക. റയ്‌യാന ബര്‍നാവിയാണ് സൗദിയിലെ ആദ്യ വനിതാ ബഹിരാകാശയാത്രിക. പുരുഷ ബഹിരാകാശ സഞ്ചാരിയായി അലി അല്‍ഖര്‍നിയും അമേരിക്കയില്‍ നിന്ന് വിക്ഷേപിക്കാനൊരുങ്ങുന്ന
എ എക്സ് 2 ബഹിരാകാശ ദൗത്യത്തിന്‍റെ ഭാഗമാകും.
ബഹിരാകാശ സഞ്ചാരികളായ മറിയം ഫിര്‍ദാസും അലി അല്‍ ഗംദിയുമാണ് ദൗത്യസംഘത്തില്‍ പരിശീലനം നല്‍കുക. പ്രതിരോധ മന്ത്രാലയം, കായിക മന്ത്രാലയം, ജനറല്‍ അതോറിറ്റി ഓഫ് സിവില്‍ ഏവിയേഷന്‍, കിംഗ് ഫൈസല്‍ സ്‌പെഷ്യലിസ്റ്റ് ഹോസ്പിറ്റല്‍ ആന്‍ഡ് റിസര്‍ച്ച് സെന്‍റർ എന്നിവരുമായി സഹകരിച്ചാണ് ദൗത്യം നടത്തുന്നത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.