ശമ്പളം കിട്ടാന്‍ ടാര്‍ഗറ്റ്; പുതിയ സംവിധാനത്തിലേക്ക് മാറാന്‍ കെഎസ്ആര്‍ടിസി

ശമ്പളം കിട്ടാന്‍ ടാര്‍ഗറ്റ്; പുതിയ സംവിധാനത്തിലേക്ക് മാറാന്‍ കെഎസ്ആര്‍ടിസി

തിരുവനന്തപുരം: കെഎസ്ആര്‍ടിയില്‍ ഡിപ്പോ തലത്തില്‍ ടാര്‍ഗറ്റ് സംവിധാനം നടത്താനൊരുങ്ങുന്നു. തിരുവനന്തപുരത്ത് നടന്ന ശില്‍പശാലയില്‍ ഗതാഗത മന്ത്രിയാണ് ഇക്കാര്യം വ്യക്തമാക്കിയത്.

ഓരോ ഡിപ്പോയുടെയും വരുമാനത്തിന് അനുസരിച്ച് ശമ്പളം നല്‍കാനാണ് ഇതുകൊണ്ട് ലക്ഷ്യമിടുന്നത്. ടാര്‍ഗറ്റിന്റെ നൂറ് ശതമാനം നേടുന്ന ഡിപ്പോയിലെ ജീവനക്കാര്‍ക്ക് അഞ്ചാം തിയതി മുഴുവന്‍ ശമ്പളവും നല്‍കും. ടാര്‍ഗറ്റിന്റെ എണ്‍പത് ശതമാനമാണ് നേടുന്നതെങ്കില്‍ 80 ശതമാനം ശമ്പളമേ ആദ്യം ലഭിക്കൂ. ശേഷം തുക പിന്നീട് നല്‍കും. ബസുകളുടെയും ജീവനക്കാരുടെയും അനുപാതം നോക്കിയാവും ടാര്‍ഗറ്റ് നിശ്ചയിക്കുക.

ഒരു ഡിപ്പോയില്‍ എത്ര ബസ് ഉണ്ട്, അവിടെ എത്ര ജീവനക്കാര്‍ ഉണ്ട്. ഇന്ധനച്ചെലവ് എത്ര വരും, നിലവില്‍ വരുമാനത്തിന്റെ അനുപാതം എങ്ങനെയാണ് എന്നിവയുടെ അടിസ്ഥാനത്തിലാകും ടാര്‍ജറ്റ് നിശ്ചയിക്കുക. നിലവില്‍ ഒരോ ഡിപ്പോയിലും ഒരു മോണിറ്ററിങ് കമ്മിറ്റി ഉണ്ട്.

ഡിപ്പോയിലെ പ്രധാന ഉദ്യോഗസ്ഥരും അംഗീകൃത യൂണിയനില്‍പ്പെട്ടവരും ഉള്‍പ്പെട്ട കമ്മിറ്റിയാണ് ഉള്ളത്. ഇവര്‍ക്ക് വരുമാനം വര്‍ധിപ്പിക്കുന്നതിനനുസരിച്ചുള്ള ഷെഡ്യൂളുകളില്‍ മാറ്റം വരുത്താനുള്ള അനുമതി ഉണ്ടാകും.

പരിഷ്കാരം ഏപ്രിൽ മാസത്തോടെ നടപ്പാക്കാനാണ് ബോര്‍ഡിന്റെ തീരുമാനം. ഇതോടെ വരുമാനം വര്‍ധിപ്പിക്കാനാകുമെന്നും കെഎസ്ആര്‍ടിസി കണക്കുകൂട്ടുന്നു. അതേസമയം ഈ നിര്‍ദേശങ്ങള്‍ക്കെതിരെ തൊഴിലാളി യൂണിയനുകള്‍ രംഗത്തെത്തി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.