കൊച്ചി: സംസ്ഥാനത്തെ മുഴുവന്‍ ബസുകളിലും ക്യാമറ നിർബന്ധമാക്കി സർക്കാർ. സ്വകാര്യ ബസുകളുടെ നിയമലംഘനവും അപകടങ്ങളും വര്‍ധിച്ച സാഹചര്യത്തിൽ ഗതാഗതമന്ത്രി ആന്റണി രാജു വിളിച്ചു ചേര്‍ത്ത യോഗത്തിലാണ് തീരുമാനം.
ബസുകളുടെ അകവും പുറവും കാണാനാകും വിധം രണ്ട് ക്യാമറകള്‍ ഈ മാസം 28ന് മുന്‍പ് ഘടിപ്പിക്കണമെന്നാണു നിര്‍ദേശം.
ഒരു ക്യാമറയ്ക്ക് നാലായിരം രൂപ ചെലവെന്നാണ് കണക്കാക്കിയിരിക്കുന്നത്. പകുതി ചെലവ് റോഡ് സുരക്ഷാ അതോറിറ്റി വഹിക്കും. കെഎസ്ആര്‍ടിസി ബസുകള്‍ക്കു മുഴുവന്‍ തുകയും നല്‍കും.
7,686 ബസുകളാണ് സംസ്ഥാനത്താകെ സര്‍വീസ് നടത്തുന്നത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.