'കളിക്കാര്‍ ഉത്തേജക കുത്തിവയ്പ്പ് എടുക്കാറുണ്ട്'; ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങള്‍ക്കെതിരെ വന്‍ വെളിപ്പെടുത്തല്‍

'കളിക്കാര്‍ ഉത്തേജക കുത്തിവയ്പ്പ് എടുക്കാറുണ്ട്'; ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങള്‍ക്കെതിരെ വന്‍ വെളിപ്പെടുത്തല്‍

ന്യൂഡൽഹി: ഇന്ത്യന്‍ താരങ്ങൾ ഉത്തേജക മരുന്നുകള്‍ ഉപയോഗിച്ചുവെന്ന ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ബിസിസിഐ ചീഫ് സെലക്ടർ ചേതൻ ശർമ. ഒരു ദേശിയ ന്യൂസ് ചാനൽ നടത്തിയ സ്ട്രിങ് ഓപ്പറേഷാനിലാണ് വിവാദ വെളിപ്പെടുത്തലുകള്‍. ഇന്ത്യന്‍ താരങ്ങള്‍ ഡോപ്പിംഗ് ടെസ്റ്റില്‍ നിന്ന് രക്ഷപ്പെടാന്‍ സാധിക്കുന്ന തരത്തിലുള്ള ഉത്തേജകമരുന്നുകള്‍ ഉപയോഗിച്ചുവെന്നാണ് ചേതന്‍ ശര്‍മ പറഞ്ഞത്. 

80 മുതൽ 85 ശതമാനം വരെ ഫിറ്റ്‌നുണ്ടെങ്കിലും പരുക്ക് മറച്ചുവയ്ക്കാനാണ് ഇത്തരത്തിൽ കുത്തിവയ്പ്പ് എടുക്കുന്നത്. ഉത്തേജക പരിശോധനയിൽ ഇത് പിടിക്കപ്പെട്ടിട്ടില്ല. 'ഉത്തേജക പരിശോധനയിൽ ഏത് കുത്തിവയ്പാണ് പിടിക്കപ്പെടുക, ഏത് പിടിക്കപ്പെടില്ലെന്നുവരെ കളിക്കാർക്ക് അറിയാം'- ചേതന്‍ ശർമ പറഞ്ഞു. 

ലോക ക്രിക്കറ്റില്‍ വലിയ പ്രത്യാഘാതം ഉണ്ടാക്കാവുന്ന വെളിപ്പെടുത്തലുകളാണ് ശര്‍മ നടത്തിയത്. ഇന്ത്യന്‍ താരങ്ങള്‍ ഉപയോഗിച്ചിരുന്നത് പെയിന്‍ കില്ലറുകളല്ലെന്ന് ശര്‍മ ഉറപ്പിച്ചു പറയുന്നു. ഇക്കാര്യങ്ങളെപ്പറ്റി ബോര്‍ഡിന് കൃത്യമായ അറിവുണ്ടായിരുന്നുവെന്ന സൂചനകളാണ് ശര്‍മയുടെ വാക്കുകള്‍ നല്‍കുന്നത്. 

മുന്‍ ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലിക്ക് വിരാട് കോഹ്ലിയോട് താല്‍പര്യം ഉണ്ടായിരുന്നില്ലെന്നും ശര്‍മ പറയുന്നു. രോഹിതിനോടായിരുന്നു അദേഹത്തിന് താല്‍പര്യക്കൂടുതല്‍. സമീപഭാവിയില്‍ തന്നെ രോഹിത് ശര്‍മയെ മാറ്റി ഹര്‍ദിക് പാണ്ഡ്യയെ എല്ലാ ഫോര്‍മാറ്റിലും ക്യാപ്റ്റനാക്കാനുള്ള നീക്കങ്ങള്‍ നടക്കുന്നുണ്ട്.

ശര്‍മയുടെ വെളിപ്പെടുത്തലുകളോട് ഇതുവരെ ബോര്‍ഡോ സൗരവ് ഗാംഗുലിയോ മറ്റ് ഒഫീഷ്യല്‍സോ പ്രതികരിച്ചിട്ടില്ല. സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ സ്ഥാനത്ത് നിന്നും ശര്‍മയെ മാറ്റാനുള്ള സാധ്യതകളും വെളിപ്പെടുത്തലുകള്‍ക്കു പിന്നാലെ തെളിഞ്ഞു വരുന്നുണ്ട്.

ട്വന്റി-20 ലോകകപ്പിലെ മോശം പ്രകടനത്തിനു പിന്നാലെ ചേതന്‍ ശര്‍മയുടെ നേതൃത്വത്തിലുള്ള സെലക്ഷന്‍ കമ്മിറ്റി പാനലിനെ പിരിച്ചു വിട്ടെങ്കിലും ശര്‍മയെ വീണ്ടും ഉള്‍പ്പെടുത്തിയിരുന്നു. ഇതിനെതിരേ വലിയ വിമര്‍ശനം ഉയരുകയും ചെയ്തിരുന്നു. 


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.