മാങ്ങാ മോഷണം: പ്രതിയായ പൊലീസുകാരെ പിരിച്ചുവിട്ടേക്കും; കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി

മാങ്ങാ മോഷണം: പ്രതിയായ പൊലീസുകാരെ പിരിച്ചുവിട്ടേക്കും; കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി

തിരുവനന്തപുരം: മാങ്ങാ മോഷണ കേസില്‍ പ്രതിയായ ഇടുക്കി എആര്‍ ക്യാമ്പിലെ സിവില്‍ പൊലീസ് ഓഫീസര്‍ പി.വി. ഷിഹാബിനെ സര്‍വീസില്‍ നിന്ന് പിരിച്ചുവിട്ടേക്കും. 15 ദിവസത്തിനകം വിശദീകരണം നല്‍കണമെന്ന് കാട്ടി ഷിഹാബിന് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിരിക്കുകയാണ്. ഇടുക്കി എസ്പിക്കാണ് വിശദീകരണം നൽകേണ്ടത്. 

കഴിഞ്ഞ സെപ്റ്റംബര്‍ 28നായിരുന്നു ഷിഹാബ് ഡ്യൂട്ടി കഴിഞ്ഞ് മടങ്ങുന്ന വഴിയില്‍ മുണ്ടക്കയത്തെ പഴക്കടയില്‍ വച്ച് മാങ്ങ മോഷ്ടിച്ചത്. സിസിടിവി ദൃശ്യങ്ങളടക്കം പുറത്ത് വന്നതോടെ ഷിഹാബിനെതിരെ കേസെടുത്തിരുന്നു. എന്നാല്‍ പഴക്കടക്കാരന്‍ പരാതിയില്ലെന്ന് അറിയിച്ചതോടെ കോടതി കേസ് തീര്‍പ്പാക്കുകയായിരുന്നു.

മാങ്ങാ മോഷണം കൂടാതെ മറ്റ് രണ്ട് കേസുകള്‍ കൂടിയുള്ളതും അച്ചടക്ക നടപടി നേരിട്ടതും ഷിഹാബിനെ പിരിച്ചുവിടുന്നതിന് കാരണമാകും. ഇതോടെ ക്രിമിനല്‍ പശ്ചാത്തലത്തിന്റെ പേരില്‍ ഒരു മാസത്തിനകം പിരിച്ചുവിടല്‍ നടപടി നേരിടുന്ന ആറാമത്തെ പൊലീസുകാരനാകും ഷിഹാബ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.