തായ് ഗുഹയില്‍ നിന്ന് 2018 ല്‍ രക്ഷപ്പെടുത്തിയ ഫുട്ബോള്‍ സംഘത്തിന്റെ ക്യാപ്റ്റന്‍ ദുവാങ്പെച്ച് പ്രോംതെപ് മരിച്ചു

തായ് ഗുഹയില്‍ നിന്ന് 2018 ല്‍ രക്ഷപ്പെടുത്തിയ ഫുട്ബോള്‍ സംഘത്തിന്റെ ക്യാപ്റ്റന്‍ ദുവാങ്പെച്ച് പ്രോംതെപ് മരിച്ചു

ലണ്ടന്‍: തായ് ഗുഹയില്‍ നിന്നും 2018ല്‍ രക്ഷപെടുത്തിയ ഫുട്‌ബോള്‍ സംഘത്തിന്റെ ക്യാപ്റ്റന്‍ ദുവാങ്പെച്ച് പ്രോംതെപ് (17) മരിച്ചു. 'വൈല്‍ഡ് ബോര്‍' ഫുട്‌ബോള്‍ സംഘത്തിന്റെ ക്യാപ്റ്റനായിരുന്നു.

ബ്രിട്ടനിലെ ബ്രൂക്ക് ഹൗസ് ഫുട്‌ബോള്‍ അക്കാദമിയില്‍ പരിശീലനം നടത്തുകയായിരുന്ന പ്രോംതെപിനെ ലെയ്‌സെസ്റ്റര്‍ഷറിലെ താമസസ്ഥലത്ത് അബോധാവസ്ഥയില്‍ കണ്ടെത്തുകയായിരുന്നു. ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു.

തലയ്ക്ക് പരിക്കേറ്റിരുന്നെന്ന് തായ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. കഴിഞ്ഞ ഓഗസ്റ്റിലാണ് പ്രോംതെപ് അക്കാദമിയില്‍ ചേര്‍ന്നത്. ജന്മനാടായ ചിയാങ് റായിലുള്ള വാട്ട് ദോയി വാവൊ ക്ഷേത്രത്തില്‍ ഫുട്‌ബോള്‍ സംഘം ഒത്തുചേരുമായിരുന്നു.

പ്രോംതെപിന്റെ അമ്മ ക്ഷേത്രത്തില്‍ വിവരം അറിയിച്ചപ്പോഴാണ് മരണവാര്‍ത്ത ലോകമറിഞ്ഞത്. 2018 ജൂണില്‍ ഫുട്‌ബോള്‍ പരിശീലനം കഴിഞ്ഞു മടങ്ങും വഴിയാണ് 12 സ്‌കൂള്‍ വിദ്യാര്‍ഥികളും പരിശീലകനും താം ലുവാങ് ഗുഹയില്‍ കയറിയത്.

ഗുഹയില്‍ പെട്ടെന്നു വെള്ളം നിറഞ്ഞ് ഇവര്‍ കുടുങ്ങിയതോടെ രാജ്യാന്തര വാര്‍ത്തയായി. ഗുഹയില്‍നിന്നു പുറത്തിറങ്ങിയ പ്രോംതെപിന്റെ ചിരിക്കുന്ന മുഖം രക്ഷാപ്രവര്‍ത്തനത്തിന്റെ ശ്രദ്ധേയ ചിത്രങ്ങളിലൊന്നായിരുന്നു.




വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.