അദാനിക്കെതിരേ അന്വേഷണം വേണം: റിസര്‍വ് ബാങ്കിനും സെബിക്കും കത്ത് നല്‍കി കോണ്‍ഗ്രസ്

അദാനിക്കെതിരേ അന്വേഷണം വേണം: റിസര്‍വ് ബാങ്കിനും സെബിക്കും കത്ത് നല്‍കി കോണ്‍ഗ്രസ്

ന്യൂഡല്‍ഹി: അദാനി ഗ്രൂപ്പിന്റെ ഓഹരി-സാമ്പത്തിക ക്രമക്കേടുകള്‍ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് റിസര്‍വ് ബാങ്കിനും സെബിക്കും കോണ്‍ഗ്രസ് കത്ത് നല്‍കി. മുതിര്‍ന്ന നേതാവ് ജയറാം രമേഷാണ് ഇത് സംബന്ധിച്ച കത്ത് നല്‍കിയത്.

അദാനി ഗ്രൂപ്പിന്റെ കടം ഇന്ത്യന്‍ ബാങ്കുകളെ അസ്ഥിരപ്പെടുത്തില്ലെന്ന് ഉറപ്പാക്കണമെന്ന് റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ശക്തികാന്തദാസ്, സെബി ചെയര്‍പേഴ്സണ്‍ മധാബിപുരി ബുച്ച് എന്നിവര്‍ക്ക് എഴുതിയ കത്തില്‍ രമേഷ് ആവശ്യപ്പെട്ടു. ഇന്ത്യയിലെ ബാങ്കുകളെയും ധനകാര്യസ്ഥാപനങ്ങളെയും സംരക്ഷിക്കാന്‍ സാധ്യമായതെല്ലാം ആര്‍.ബി.ഐ ചെയ്യണമെന്നും കത്തില്‍ പറയുന്നു.

ദുര്‍ഭരണത്തിനും നിയമലംഘനങ്ങള്‍ക്കും ഇന്ത്യയിലെ നികുതിദായകര്‍ വില നല്‍കില്ലെന്ന് ഉറപ്പാക്കണമെന്നും ജയറാം രമേഷ് കത്തില്‍ ആവശ്യപ്പെട്ടു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.