പെട്ടികള്‍ കോടതിക്കുള്ളില്‍ തുറക്കും; പെരിന്തല്‍മണ്ണയിലെ വോട്ട് പെട്ടി കാണാതായ സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ട് ഹൈക്കോടതി

പെട്ടികള്‍ കോടതിക്കുള്ളില്‍ തുറക്കും; പെരിന്തല്‍മണ്ണയിലെ വോട്ട് പെട്ടി കാണാതായ സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ട് ഹൈക്കോടതി

കൊച്ചി: പെരിന്തല്‍മണ്ണ നിയമസഭാ തിരഞ്ഞെടുപ്പില്‍ വോട്ട് പെട്ടികള്‍ കാണാതായ സംഭവത്തില്‍ അന്വേഷണം നടത്താന്‍ ഹൈക്കോടതി ഉത്തരവ്. നാലാഴ്ചയ്ക്കകം തിരഞ്ഞെടുപ്പ് കമ്മീഷന്‍ റിപ്പോര്‍ട്ട് നല്‍കണമെന്ന് ഹൈക്കോടതി നിര്‍ദേശിച്ചു.

കേസുമായി ബന്ധപ്പെട്ട് ബാലറ്റുപെട്ടികളുടെ പ്രാഥമിക പരിശോധന കഴിഞ്ഞ ദിവസം നടന്നിരുന്നു. എന്നാല്‍ ബാലറ്റ് പെട്ടികള്‍ സീല്‍ ചെയ്ത നിലയിലായിരുന്നു. ഇത് തുറക്കുന്നതിന് കോടതിയുടെ പ്രത്യേക അനുമതി ആവശ്യമാണെന്ന് രജിസ്ട്രാര്‍ പറഞ്ഞു.

ഇതേത്തുടര്‍ന്ന് പെട്ടികള്‍ തുറന്നു പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് കക്ഷികള്‍ കോടതിയെ സമീപിക്കുകയായിരുന്നു. തുറന്ന കോടതിക്കുള്ളില്‍ വെച്ച് പെട്ടികള്‍ പരിശോധിക്കാമെന്ന് ഹൈക്കോടതി വ്യക്തമാക്കി. ബാലറ്റ് പെട്ടികള്‍ അടുത്ത വ്യാഴാഴ്ചയാണ് കോടതിയില്‍ തുറന്നു പരിശോധിക്കുക.

വോട്ടു പെട്ടി കാണാതായതും പോസ്റ്റല്‍ ബാലറ്റ് നഷ്ടമായതും അടക്കം നാലു വിഷയങ്ങളാണ് അന്വേഷിക്കേണ്ടത്.

കേസില്‍ തിരഞ്ഞെടുപ്പ് കമ്മീഷനെ കക്ഷി ചേര്‍ക്കണമെന്ന ആവശ്യം ഹൈക്കോടതി തള്ളി. ഇതോടെ കോടതി ആവശ്യപ്പെട്ടാല്‍ എന്ത് സഹായവും നല്‍കാന്‍ തയ്യാറാണെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഹൈക്കോടതിയെ അറിയിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.