വിദ്യാഭ്യാസ വകുപ്പില്‍ 6005 പുതിയ തസ്തികകള്‍; ധന വകുപ്പിന് ശുപാര്‍ശ കൈമാറി

വിദ്യാഭ്യാസ വകുപ്പില്‍ 6005 പുതിയ തസ്തികകള്‍; ധന വകുപ്പിന് ശുപാര്‍ശ കൈമാറി

തിരുവനന്തപുരം: 2022-2023 അധ്യാപന വര്‍ഷത്തെ തസ്തിക നിര്‍ണയം പൂര്‍ത്തിയാക്കിയതായി പൊതുവിദ്യാഭ്യാസ വകുപ്പ്. ഇതോടെ വിദ്യാഭ്യാസ വകുപ്പില്‍ 5906 അധ്യാപന തസ്തിക ഉള്‍പ്പെടെ 6005 പുതിയ തസ്തികകളായി. പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ശുപാര്‍ശ ധനവകുപ്പിന് കൈമാറി.

2313 സ്‌കൂളുകളിലായാണ് 5906 പുതിയ തസ്തികകള്‍. നാല് വര്‍ഷത്തിന് ശേഷമാണ് അധ്യാപക തസ്തിക നിര്‍ണയം നടക്കുന്നത്. ഏറ്റവും കൂടുതല്‍ അധിക തസ്തികകളുള്ള ജില്ല മലപ്പുറം ആണ്.

മലപ്പുറത്ത് സര്‍ക്കാര്‍ മേഖലയില്‍ 694 ഉം എയ്ഡഡ് മേഖലയില്‍ 889 ഉം തസ്തികകള്‍ ആണ് സൃഷ്ടിക്കേണ്ടത്. ഏറ്റവും കുറവ് അധിക തസ്തികകള്‍ സൃഷ്ടിക്കേണ്ട ജില്ല പത്തനംതിട്ടയാണ്. 62 തസ്തികകളാണുള്ളത്.

എച്ച്എസ്ടി സര്‍ക്കാര്‍ 740, എയ്ഡഡ് 568, യുപിഎസ്ടി സര്‍ക്കാര്‍ 730, എയ്ഡഡ് 737, എല്‍പിഎസ് ടി സര്‍ക്കാര്‍ -1086,എയ്ഡഡ്- 978, എല്‍പി, യുപി സ്‌കൂളുകളിലെ മറ്റു തസ്തികകള്‍- സര്‍ക്കാര്‍ 463, എയിഡഡ്- 604.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.