ഇന്ത്യ ഹിന്ദു രാഷ്ട്രം; അഖണ്ഡ ഭാരതം ഉടന്‍ യാഥാര്‍ത്ഥ്യമാകും: യോഗി ആദിത്യനാഥ്

ഇന്ത്യ ഹിന്ദു രാഷ്ട്രം; അഖണ്ഡ ഭാരതം ഉടന്‍ യാഥാര്‍ത്ഥ്യമാകും: യോഗി ആദിത്യനാഥ്

ന്യൂഡല്‍ഹി: ഇന്ത്യ ഹിന്ദു രാഷ്ട്രമാണെന്നും ഹിന്ദുത്വം ഇന്ത്യയിലെ ഓരോ പൗരന്റെയും സാംസ്‌കാരിക പൗരത്വമാണെന്നും ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്.

ഹിന്ദു എന്നത് ഒരു വിശ്വാസമോ മതമോ വിഭാഗമോ അല്ല. ഹിന്ദു എന്നത് ഒരു സാംസ്‌കാരിക പദമാണ്. വരും കാലത്ത് അഖണ്ഡ ഭാരതം യാഥാര്‍ഥ്യമാകുമെന്നും ട്വിറ്ററില്‍ പങ്കുവച്ച ഒരു അഭിമുഖ വീഡിയോയില്‍ യോഗി പറഞ്ഞു.

ഇന്ത്യയുമായി കൂടിച്ചേരുകയെന്നത് പാകിസ്ഥാന്റെ താല്‍പര്യമായിരിക്കും. ആത്മീയ ലോകത്ത് പാകിസ്ഥാന്‍ എന്ന ഒന്നില്ല. അങ്ങനെ ഇല്ലാത്ത ഒന്ന് ഇത്രയും കാലം നിലനില്‍ക്കുകയെന്നത് തന്നെ അവരുടെ ഭാഗ്യമാണെന്നും യോഗി വ്യക്തമാക്കി.

കാണ്ഡഹാര്‍ ഭാരതവുമായി പിരിഞ്ഞ് അഫ്ഗാനിസ്ഥാനായിട്ട് അവിടെ എന്തെങ്കിലും സമാധാനം ഉണ്ടോ. പാകിസ്ഥാന്‍ രൂപീകരിച്ച തീയതി മുതല്‍ ഇന്നുവരെ സമാധാനം എന്തെന്ന് അറിഞ്ഞിട്ടില്ല.

സംഘ്പരിവാറിന്റെ എക്കാലത്തെയും ആശയമാണ് പുരാണത്തിലെ അഖണ്ഡ ഭാരത സങ്കല്‍പം. നേരത്തെ ആര്‍.എസ്.എസ് മേധാവി മോഹന്‍ ഭാഗവതും അഖണ്ഡ ഭാരതത്തെ കുറിച്ച് പറഞ്ഞിരുന്നു. ഇന്ത്യയില്‍ നിന്ന് വേര്‍പിരിഞ്ഞുപോയ പ്രദേശങ്ങള്‍ ഇപ്പോള്‍ ഭാരതം എന്ന് സ്വയം വിളിക്കുന്നില്ലെന്നും യു.പി മുഖ്യമന്ത്രി പറഞ്ഞു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.