ഗോവയെ പരാജയപ്പെടുത്തി ചെന്നൈയിന്‍ എഫ്‌സി; പ്ലേ ഓഫ് യോഗ്യത നേടി കേരള ബ്ലാസ്റ്റേഴ്‌സ്

ഗോവയെ പരാജയപ്പെടുത്തി  ചെന്നൈയിന്‍ എഫ്‌സി; പ്ലേ ഓഫ് യോഗ്യത നേടി കേരള ബ്ലാസ്റ്റേഴ്‌സ്

കൊച്ചി: ഐഎസ്എല്ലില്‍ പ്ലേ ഓഫിലേക്ക് കേരള ബ്ലാസ്റ്റേഴ്‌സ് യോഗ്യത നേടി. വ്യാഴാഴ്ച നടന്ന മത്സരത്തില്‍ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് ചെന്നൈയിന്‍ എഫ്‌സി ഗോവ എഫ്‌സിയെ പരാജയപ്പെട്ടതോടെയാണ് ബ്ലാസ്റ്റേഴ്‌സ് പ്ലേ ഓഫ് യോഗ്യത ഉറപ്പിച്ചത്. അവശേഷിക്കുന്ന രണ്ട് മത്സരങ്ങളില്‍ പരാജയപ്പെട്ടാലും ബ്ലാസ്റ്റേഴ്‌സ് പ്ലേ ഓഫ് നിലനിര്‍ത്തും.

നിലവില്‍ 31 പോയിന്റുള്ള ബ്ലാസ്റ്റേഴ്‌സ് പോയിന്റ് പട്ടികയില്‍ മൂന്നാമതാണ്. എടികെ മോഹന്‍ ബഗാനും ഹൈദരാബാദ് എഫ്‌സിക്കുമെതിരെയാണ് ഇനി കേരളം കളിക്കേണ്ടത്. അഞ്ചാമതുള്ള എടികെയ്ക്ക് 28 പോയിന്റുണ്ട്. രണ്ടാം സ്ഥാനത്തുള്ള ഹൈദരാബാദിന് 39 പോയിന്റുമുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.