ടൂറിസ്റ്റ് വിസ അനുവദിക്കാനൊരുങ്ങി ഒമാന്‍

ടൂറിസ്റ്റ് വിസ അനുവദിക്കാനൊരുങ്ങി ഒമാന്‍

മസ്ക്കറ്റ് : താത്‌കാലികമായി നിർത്തിവെച്ചിരുന്ന ടൂറിസ്റ്റ് വിസകൾ അനുവദിക്കുന്നത് പുനരാരംഭിക്കാൻ ഒമാന്‍. ഒമാനിലെ സുപ്രീം കമ്മിറ്റിയാണ് ഇക്കാര്യം അറിയിച്ചത്.. ഒമാൻ ആഭ്യന്തര വകുപ്പ് മന്ത്രി സയ്യിദ് ഹമൗദ് ബിൻ ഫൈസൽ അൽ ബുസൈദിയുടെ നേതൃത്വത്തിൽ നവംബർ 30, തിങ്കളാഴ്ച്ച ചേർന്ന സുപ്രീം കമ്മിറ്റി യോഗത്തില്‍ വിവിധ വശങ്ങള്‍ വിലയിരുത്തി. ഹോട്ടലുകൾ, ടൂറിസം സ്ഥാപനങ്ങൾ എന്നിവ വഴി സംഘടിപ്പിക്കുന്ന ടൂറിസ്റ്റ് സംഘങ്ങൾക്ക് ഒമാനിലേക്ക് പ്രവേശിക്കുന്നതിനുള്ള വിസകൾ അനുവദിക്കുന്ന നടപടികൾ ആരംഭിക്കുമെന്നാണ് യോഗത്തിന് ശേഷം സുപ്രീം കമ്മിറ്റി വ്യക്തമാക്കിയത്. ഇതോടൊപ്പം രാജ്യത്തെ വാണിജ്യ, വ്യവസായ മേഖലകളിൽ കൂടുതൽ പ്രവർത്തനങ്ങൾ പുനരാരംഭിക്കാനും തിങ്കളാഴ്‌ച്ചത്തെ സുപ്രീം കമ്മിറ്റി യോഗത്തിൽ തീരുമാനമായിട്ടുണ്ട്.ഈ പുതിയ തീരുമാനത്തോടെ, സംഘമായെത്തുന്ന ടൂറിസ്റ്റുകൾക്ക് മാത്രമാണ് ഒമാൻ പുതിയ ടൂറിസ്റ്റ് വിസകൾ അനുവദിക്കുന്നത്


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.