ഭര്‍ത്താവിനെ നിരന്തരം അധിക്ഷേപിക്കരുത്; അത് വിവാഹ മോചനം അനുവദിക്കാവുന്ന ക്രൂരതയെന്ന് ഡല്‍ഹി ഹൈക്കോടതി

ഭര്‍ത്താവിനെ നിരന്തരം അധിക്ഷേപിക്കരുത്; അത് വിവാഹ മോചനം അനുവദിക്കാവുന്ന ക്രൂരതയെന്ന് ഡല്‍ഹി ഹൈക്കോടതി

ന്യൂഡല്‍ഹി: ഭര്‍ത്താവിനെയും കുടുംബത്തെയും അധിക്ഷേപിക്കുന്ന തരത്തിലുള്ള വാക്കുകള്‍ ഭാര്യ നിരന്തരം ഉപയോഗിക്കുന്നത് ക്രൂരതയായി കണക്കാക്കുമെന്നും അത് വിവാഹ മോചനത്തിന് കാരണമാകാമെന്നും ഡല്‍ഹി ഹൈക്കോടതി.

കുടുംബ കോടതിയില്‍ തന്റെ വിവാഹ മോചന വിധയെ ചോദ്യം ചെയ്ത് ഒരു വനിത നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ നിരീക്ഷണം. സഞ്ജീവ് സച്‌ദേവ, വികാസ് മഹാജന്‍ എന്നിവരടങ്ങിയ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്.

തനിക്കെതിരെ ആരോപിക്കപ്പെട്ട കുറ്റങ്ങള്‍ നിലനില്‍ക്കാത്തവയാണെന്നും അവ ഏത് തീയതിയില്‍ നടന്നുവെന്ന് വ്യക്തമാക്കിയിട്ടില്ലെന്നും യുവതി ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. എല്ലാ ആളുകള്‍ക്കും അന്തസോടെയും ബഹുമാനത്തോടെയും ജീവിക്കാന്‍ അവകാശമുണ്ട്. നിരന്തരമായ അധിക്ഷേപം കേട്ട് ആരും ജീവിക്കുമെന്ന് പ്രതീക്ഷിക്കാനാവില്ലെന്ന് ബെഞ്ച് നിരീക്ഷിച്ചു.

ഹിന്ദു വിവാഹ നിയമത്തിലെ സെക്ഷന്‍ 13(1)(ഐ.എ) പ്രകാരം തെളിയിക്കപ്പെട്ടിട്ടുള്ള ക്രൂരതയാണിതെന്ന് ചൂണ്ടിക്കാട്ടിയ കോടതി വിവാഹ മോചനം നല്‍കിയതില്‍ തെറ്റില്ലെന്ന് വ്യക്തമാക്കി യുവതിയുടെ അപ്പീല്‍ തള്ളി. വഴക്കുണ്ടാകുമ്പോഴെല്ലാം ഭാര്യ തന്നെയും കുടുംബത്തെയും അപമാനിക്കാന്‍ ചില വാക്കുള്‍ ഉപയോഗിക്കുമെന്നായിരുന്നു ഭര്‍ത്താവിന്റെ വാദം.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.