അബുദബി: അബുദബി യാസ് ഐലന്‍റില്‍ സമുദ്രഗവേഷണ-,രക്ഷാപ്രവർത്തന- പുനരുദ്ധാരണ കേന്ദ്രം ആരംഭിച്ചു. യുഎഇയുടെ കാലാവസ്ഥ വ്യതിയാന പരിസ്ഥിതി മന്ത്രി മറിയം അല്‍ മഹേരി ഉദ്ഘാടന ചടങ്ങില്‍ സംബന്ധിച്ചു. മിറാല്‍ , യാസ് ഐലന്‍റ് ഡെസ്റ്റിനേഷന്‍ ഡെവലപ്പർ, സീ വേള്‍ഡ് പാർക്ക്സ് ആന്‍റ് എന്‍റർടൈന്‍മെന്‍റ് തുടങ്ങിയവർ സംയുക്തമായാണ് കേന്ദ്രം ആരംഭിച്ചിരിക്കുന്നത്. മിറാല്‍ ചെയർമാന്‍ മുഹമ്മദ് ഖലീഫ അല്‍ മുബാറക്കും സന്നിഹിതനായിരുന്നു.
8600 ചതുരശ്ര മീറ്ററിലാണ് ദ യാസ് സീ വേള്‍ഡ് റിസേർച്ച് ആന്‍റ് റെസ്ക്യൂ സെന്‍റർ ആരംഭിച്ചിരിക്കുന്നത്. രാജ്യത്തെ സമുദ്ര ഗവേഷണ രംഗത്തും രക്ഷാപ്രവർത്തന രംഗത്തും സംഭാവന നല്‍കാന്‍ കേന്ദ്രത്തിന് കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. 2023 യുഎഇ സുസ്ഥിരതാ വർഷമായാണ് അടയാളപ്പെടുത്തുന്നത്. ഇതിന് പിന്തുണ പ്രഖ്യാപിച്ചാണ് കേന്ദ്രം ആരംഭിച്ചിരിക്കുന്നത്.
സീ വേള്‍ഡ് കഴിഞ്ഞ 60 വർഷമായി സമുദ്രജീവി സംരക്ഷണം, രക്ഷാപ്രവർത്തനം, പുനരധിവാസം,സംരക്ഷണം എന്നിവയില്‍ പ്രവർത്തിച്ചുകൊണ്ടിരിക്കുകയാണ്. ഈ അനുഭവസമ്പത്തും അറിവും കേന്ദ്രത്തിന് പ്രയോജനപ്പെടുമെന്നും അധികൃതർ അറിയിച്ചു. പ്രദേശത്തെ സമുദ്ര വന്യജീവി, ആവാസ വ്യവസ്ഥകൾ, തുടങ്ങിയവയുടെ സംരക്ഷണത്തോടുള്ള പൊതുജനങ്ങളുടെ അറിവും പ്രതിബദ്ധതയും മെച്ചപ്പെടുത്താനും കേന്ദ്രം ലക്ഷ്യമിടുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.