വിശ്വനാഥന്റെ മരണം: ഷര്‍ട്ട് കണ്ടെടുത്തു; പോക്കറ്റിലുണ്ടായിരുന്നത് 140 രൂപ മാത്രം

വിശ്വനാഥന്റെ മരണം: ഷര്‍ട്ട് കണ്ടെടുത്തു; പോക്കറ്റിലുണ്ടായിരുന്നത് 140 രൂപ മാത്രം

കോഴിക്കോട്: ആദിവാസി യുവാവ് വിശ്വനാഥന്റെ മരണത്തില്‍ നിര്‍ണായക തെളിവ് കിട്ടി. വിശ്വനാഥന്റെ ഷര്‍ട്ട് പൊലീസ് കണ്ടെടുത്തു. മൃതദേഹം കണ്ടെത്തിയ കുറ്റിക്കാടിന് സമീപത്ത് നിന്നാണ് പൊലീസിന് ഷര്‍ട്ട് ലഭിച്ചത്. ഷര്‍ട്ടില്‍ ചെളി പുരണ്ടിട്ടുണ്ട്. പോക്കറ്റില്‍ 140 രൂപ മാത്രമാണ് ഉണ്ടായിരുന്നത്. അന്വേഷണം പുരോഗമിക്കുകയാണ്.

കഴിഞ്ഞ വ്യാഴാഴ്ച വൈകുന്നേരമാണ് കല്‍പ്പറ്റ വെള്ളാരംകുന്ന് അഡ്‌ലോഡ് പാറവയല്‍ കോളനിയിലെ വിശ്വനാഥന്‍ മരിച്ചത്. ഭാര്യയുടെ പ്രസവത്തിനായി മെഡിക്കല്‍ കോളജിലെത്തിയപ്പോള്‍ മോഷണക്കുറ്റം ആരോപിച്ച് വിശ്വനാഥനെ ഒരു കൂട്ടം ആളുകള്‍ മര്‍ദ്ദിക്കുകയായിരുന്നു. പിന്നാലെ വിശ്വനാഥനെ കാണാനില്ലെന്ന് ചൂണ്ടിക്കാട്ടി വിശ്വനാഥന്റെ ബന്ധുക്കള്‍ പൊലീസില്‍ പരാതി നല്‍കി. വെള്ളിയാഴ്ച പുലര്‍ച്ചെ മരത്തില്‍ തൂങ്ങി മരിച്ച നിലയില്‍ വിശ്വനാഥനെ കണ്ടെത്തുകയായിരുന്നു.

സംഭവത്തില്‍ ദേശീയ പട്ടികജാതി കമ്മീഷന്‍ ഇടപെടുകയും ജില്ലാ കളക്ടറോടും സിറ്റി പൊലീസ് കമ്മീഷണറോടും വിശദമായ റിപ്പോര്‍ട്ട് തേടുകയും ചെയ്തു. അതേസമയം വിശ്വനാഥന്റെ മരണത്തില്‍ ഇതുവരെ മുഖ്യമന്ത്രിയുടെ ഇടപെടല്‍ ഉണ്ടായിട്ടില്ല.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.