ന്യൂഡല്‍ഹി: ജമ്മുകാശ്മീര്‍ ഗസ്‌നവി ഫോഴ്‌സിനെയും (ജെകെജിഎഫ്) ഖലിസ്ഥാന്‍ ടൈഗര്‍ ഫോഴ്‌സിനെയും (കെടിഎഫ്) ഭീകര സംഘടനയായി പ്രഖ്യാപിച്ചു. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ നേതൃത്വത്തില്‍ നടന്ന ഉന്നത തല യോഗത്തിലാണ് തീരുമാനം.
ഹര്‍വീന്ദര്‍ സിങ് സന്ധു എന്ന റിന്‍ഡയെ തീവ്രവാദിയായും പ്രഖ്യാപിച്ചിട്ടുണ്ട്. കെടിഎഫ് ദേശീയ സുരക്ഷക്കും, അഖണ്ഡതക്കും വെല്ലുവിളിയാണെന്ന് മന്ത്രാലയം വിലയിരുത്തി. ജമ്മു കാശ്മീരിലെ ജനങ്ങളെ ഇന്ത്യയ്‌ക്കെതിരായ തീവ്രവാദ സംഘടനകളില്‍ ചേരാന്‍ വിവിധ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകള്‍ ഉപയോഗിച്ച് സംഘടന പ്രേരിപ്പിക്കുന്നുണ്ട്.
ജെകെജിഎഫ് നിരോധിത തീവ്രവാദ സംഘടനകളില്‍ നിന്ന് ആളുകളെ റിക്രൂട്ട് ചെയ്തിരുന്നതായും കണ്ടെത്തി. പഞ്ചാബിലെ ഭീകരവാദത്തെ പുനരുജ്ജീവിപ്പിക്കുന്നതും ഇന്ത്യയുടെ പ്രാദേശിക അഖണ്ഡത, ഐക്യം, ദേശീയ സുരക്ഷ, പരമാധികാരം എന്നിവയെ വെല്ലുവിളിക്കുന്നതുമാണ് സംഘടനയെന്നാണ് ആഭ്യന്തരമന്ത്രാലയം വ്യക്തമാക്കുന്നത്.
സന്ധുവിന് ബബ്ബര്‍ ഖല്‍സ ഇന്റര്‍നാഷണലുമായി ബന്ധമുണ്ടെന്നും നിലവില്‍ ഇയാള്‍ പാകിസ്താനിലെ ലഹോറിലാണ് താമസിക്കുന്നതെന്നും കണ്ടെത്തിയിട്ടുണ്ട്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.