ആകാശ് തില്ലങ്കേരി കോടതിയില്‍ കീഴടങ്ങി ജാമ്യം നേടി; പൊലീസ് ഒത്തുകളിയെന്ന് ആരോപണം

ആകാശ് തില്ലങ്കേരി കോടതിയില്‍ കീഴടങ്ങി ജാമ്യം നേടി; പൊലീസ് ഒത്തുകളിയെന്ന് ആരോപണം

കണ്ണൂര്‍: സ്ത്രീത്വത്തെ അപമാനിച്ചെന്ന കേസില്‍ ആകാശ് തില്ലങ്കേരി ഉള്‍പ്പെടെ മൂന്ന് പേര്‍ക്ക് ജാമ്യം. പൊലീസ് ഒളിവിലെന്ന് പറഞ്ഞ ആകാശ് മട്ടന്നൂര്‍ കോടതിയില്‍ നേരിട്ട് ഹാജരാകുകയായിരുന്നു. ആകാശ് തില്ലങ്കേരിക്ക് പുറമേ ജിജോ തില്ലങ്കേരി, ജയപ്രകാശ് തില്ലങ്കേരി എന്നിവര്‍ക്കാണ് ജാമ്യം ലഭിച്ചത്. ഇവരെ ഇന്ന് ഉച്ചയോടെ പൊലീസ് പിടികൂടിയിരുന്നു.

എന്നാല്‍ പ്രധാന പ്രതിയായ ആകാശ് തില്ലങ്കേരിയെ അറസ്റ്റ് ചെയ്യുന്നതില്‍ പൊലീസ് ഒത്തുകളിച്ചതായാണ് നിലവില്‍ ആരോപണം. ജിജോയേയും ജയപ്രകാശിനേയും അറസ്റ്റിന് വിട്ടുകൊടുത്ത് പിന്നീട് ആകാശിന് കീഴടങ്ങാനുള്ള അവസരം പൊലീസ് ഒരുക്കിയതായും ആരോപണങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്.

പാര്‍ട്ടിയെ വാര്‍ത്തകളില്‍ നിറയ്ക്കുന്ന ആകാശ് തില്ലങ്കേരി വിഷയം ചര്‍ച്ച ചെയ്യുവാന്‍ അടിയന്തര യോഗം സി.പി.ഐ.എം വിളിച്ച് ചേര്‍ത്തിരുന്നു. എം.വി ജയരാജന്‍ ഉള്‍പ്പെടെയുളള മുതിര്‍ന്ന് നേതാക്കളാണ് യോഗത്തില്‍ പങ്കെടുത്തത്. ആകാശിന്റെ നാടായ തില്ലങ്കേരിയിലെ ലോക്കല്‍ കമ്മറ്റി അംഗങ്ങളില്‍ മുഴുവന്‍ പേരും യോഗത്തില്‍ പങ്കെടുത്തിരുന്നു.

മന്ത്രി എം.ബി രാജേഷിന്റെ പേഴ്സണ്‍ സ്റ്റാഫ് അംഗത്തിന്റെ ഭാര്യ നല്‍കിയ പരാതിയിലാണ് പൊലീസ് നടപടി ഫെയ്‌സ്ബുക്കിലുടെ തനിക്കെതിരെ ആകാശ് തില്ലങ്കേരി അപവാദ പ്രചരണം നടത്തിയെന്നാണ് പരാതിക്കാരിയുടെ ആരോപണം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.