കരിങ്കൊടി പ്രതിഷേധം മറികടക്കാന്‍ ഹെലികോപ്റ്ററില്‍ പറന്ന് മുഖ്യമന്ത്രി; എന്നിട്ടും കരിങ്കൊടി കാണിച്ച് യൂത്ത് കോണ്‍ഗ്രസ്

കരിങ്കൊടി പ്രതിഷേധം മറികടക്കാന്‍ ഹെലികോപ്റ്ററില്‍ പറന്ന് മുഖ്യമന്ത്രി; എന്നിട്ടും കരിങ്കൊടി കാണിച്ച് യൂത്ത് കോണ്‍ഗ്രസ്

പാലക്കാട്: പ്രതിഷേധങ്ങളെ മറികടക്കാന്‍ ഹെലികോപ്റ്ററില്‍ പറന്ന് മുഖ്യമന്ത്രി. കരിങ്കൊടി പ്രതിഷേധം മറികടക്കാനാണ് കൊച്ചിയില്‍ നിന്നും പാലക്കാട്ടേക്ക് പോകാന്‍ മുഖ്യമന്ത്രി ഹെലിക്കോപ്റ്റര്‍ തിരഞ്ഞെടുത്തത്. ശിവരാത്രി ഡ്യൂട്ടിക്ക് കൂടുതല്‍ പൊലീസുകാരെ വിന്യസിച്ചതിനാല്‍ മുഖ്യമന്ത്രിയുടെ സുരക്ഷ കുറഞ്ഞു എന്നത് ചൂണ്ടിക്കാട്ടിയാണ് യാത്രയ്ക്ക് ഹെലികോപ്റ്റര്‍ ഒരുക്കിയത്.

മുഖ്യമന്ത്രിയുടെ സന്ദര്‍ശനത്തിന്റെ ഭാഗമായി തൃത്താലയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ കരുതല്‍ തടങ്കലിലാക്കി. 151 വകുപ്പ് പ്രകാരമുള്ള കരുതല്‍ തടങ്കലാണെന്നാണ് പോലീസ് അറിയിച്ചിരിക്കുന്നത്. സംസ്ഥാനതല തദ്ദേശദിനാഘോഷം ചാലിശേരിയില്‍ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും.

അതേസമയം ഹെലിക്കോപ്റ്ററില്‍ മുഖ്യമന്ത്രി പാലക്കാട് എത്തിയിട്ടും കരിങ്കൊടി പ്രതിഷേധത്തെ തടയാന്‍ പൊലീസിന് സാധിച്ചില്ല. പാലക്കാട് ഇറങ്ങിയ മുഖ്യമന്ത്രിക്ക് നേരെ സുരക്ഷ മറികടന്ന് കരിങ്കൊടി പ്രതിഷേധമുണ്ടായി. ചാലിശേരിയില്‍ വെച്ചാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി കാണിച്ചത്. പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.