നിക്ഷേപ പലിശ നിരക്കില്‍ വര്‍ധന വരുത്തി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ; മുതിര്‍ന്ന പൗരന്‍മാര്‍ക്ക് നേട്ടം

നിക്ഷേപ പലിശ നിരക്കില്‍ വര്‍ധന വരുത്തി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ; മുതിര്‍ന്ന പൗരന്‍മാര്‍ക്ക് നേട്ടം

ന്യൂഡല്‍ഹി: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ നിക്ഷേപ പലിശ നിരക്കുകളില്‍ വര്‍ധന വരുത്തി. അഞ്ച് മുതല്‍ 25 വരെ ബേസിസ് പോയിന്റെ വര്‍ധനവാണ് വരുത്തിയിരിക്കുന്നത്. പുതുക്കിയ നിരക്കുകള്‍ ഫെബ്രുവരി 15 മുതല്‍ പ്രാബല്യത്തില്‍ വന്നു.

രണ്ട് വര്‍ഷം മുതല്‍ മൂന്ന് വര്‍ഷത്തില്‍ താഴെയുള്ള നിക്ഷേപങ്ങള്‍ക്ക് 25 ബേസിസ് പോയിന്റിന്റ വര്‍ധനവുണ്ട്. ഇത് പ്രകാരം നിക്ഷേപകര്‍ക്ക് ഏഴ് ശതമാനം പലിശ ലഭിക്കും. മൂന്ന് മുതല്‍ 10 വര്‍ഷ വരെയുള്ള നിക്ഷേപങ്ങള്‍ക്ക് 6.50 ശതമാനം പലിശനിരക്കാണ് നല്‍കുന്നത്.

ഒരു വര്‍ഷം മുതല്‍ രണ്ട് വര്‍ഷത്തില്‍ താഴെ പദ്ധതി കാലാവധിയുള്ള നിക്ഷേപങ്ങള്‍ക്ക് 6.80 ശതമാനം പലിശ ലഭിക്കും. ഈ നിക്ഷേപങ്ങള്‍ക്ക് അഞ്ച് ബേസിസ് പോയിന്റിന്റെ വര്‍ധനവാണുള്ളത്

7.10 ശതമാനം പലിശനിരക്കില്‍ 400 ദിവസത്തേക്കുള്ള പ്രത്യേക സ്‌കീമും എസ്ബിഐ അവതരിപ്പിച്ചിട്ടുണ്ട്. മുതിര്‍ന്ന പൗരന്‍മാര്‍ക്ക് 7.60 ശതമാനമാണ് പലിശ. മാര്‍ച്ച് 31 വരെയാണ് പദ്ധതിയില്‍ ചേരാനുള്ള കാലാവധി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.