ന്യൂഡല്‍ഹി: തപാല്‍ വകുപ്പിന് വേണ്ടി ടൈം ക്യാപ്‌സ്യൂള്‍ നിര്‍മ്മിച്ച് ഡല്‍ഹി ഐ.ഐ.ടി വിദ്യാര്‍ഥികള്‍. 750 ലേറെ കത്തുകള്‍ ഉള്‍ക്കൊള്ളാന്‍ പാകത്തിലുള്ള ഇന്ത്യയുടെ ഭാവി-വര്‍ത്തമാന തപാലാണിത്. 24 വര്‍ഷങ്ങള്‍ക്ക് ശേഷമായിരിക്കും ടൈം ക്യാപ്‌സ്യൂള്‍ തുറക്കുക. അതായത് 2047 ല്‍. ഇന്നത്തെ ഇന്ത്യയെക്കുറിച്ചും ഭാവിയെക്കുറിച്ചുള്ള, പ്രതീക്ഷകളും സ്വപ്നങ്ങളുമായിരിക്കും ഇതില്‍ എഴുതി നിക്ഷേപിക്കുക.
കേന്ദ്ര സര്‍ക്കാര്‍ ഡല്‍ഹിയിലെ പ്രഗതി മൈതാനിയില്‍ വെച്ച് സംഘടിപ്പിച്ച, അഞ്ച് ദിവസത്തെ ഫിലാറ്റലി എക്‌സിബിഷന്‍ 'അമൃത്‌പെക്‌സ് 2023'ല്‍ Time Capsule: Share Your Vision of India @ 2047' എന്ന വിഷയത്തില്‍ ഐ.ഐ.ടി വിദ്യാര്‍ഥികള്‍ അവതിരിപ്പിച്ചത് 2047 ല്‍ തുറക്കാന്‍ പാകത്തിലുള്ള ടൈം ക്യാപ്‌സ്യൂളാണ്.
സ്റ്റെയിന്‍ലെസ് സ്റ്റീല്‍ കൊണ്ടുണ്ടാക്കിയ ഈ തപാലില്‍ 750 ലേറെ കത്തുകള്‍ നിക്ഷേപിക്കാന്‍ സാധിക്കും. 75 കിലോയോളം ഭാരമുള്ള ഇതിന് 100 സെന്റീമീറ്റര്‍ ഉയരം ഉണ്ട്. ഭാവിയിലേക്കുതകുന്ന തരത്തിലുള്ള രൂപകല്‍പനയും പരിസ്ഥിതിയെ സംരക്ഷിക്കുന്നതുമാണ് ഇതിന്റെ നിര്‍മ്മാണമെന്ന് ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ച പ്രൊഫസര്‍ വിക്രാന്ത് ഖേര പറഞ്ഞു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.