മനാഗ്വേ: ബിഷപ്പ് റൊളാൻഡോ അൽവാരസിന് 26 വർഷവും നാല് മാസവും തടവുശിക്ഷ വിധിച്ചതിന് പിന്നാലെ മറ്റൊരു വൈദികനെതിരെ നടപടിയുമായി വീണ്ടും നിക്കരാഗ്വേയിലെ ഏകാധിപത്യ ഭരണകൂടം. ഡാനിയേൽ ഒർട്ടേഗയുടെയും ഭാര്യയും വൈസ് പ്രസിഡന്റുമായ റൊസാരിയോ മുറില്ലോയുടെയും നേതൃത്വത്തിലുള്ള സ്വേച്ഛാധിപത്യ ഭരണകൂടം ഇറ്റാലിയൻ വൈദികനെ രാജ്യത്ത് നിന്നും പുറത്താക്കി.
ബിഷപ്പ് അൽവാരസിനെതിരായ നടപടിയെ "ചരിത്രപരമായ നടപടി" എന്ന് വിശേഷിപ്പിതിനെ തുടർന്നാണ് കോസിമോ ഡാമിയാനോ എന്ന വൈദികനെ പ്രസിഡന്റ് ഒര്‍ട്ടേഗ സർക്കർ രാജ്യത്ത് നിന്നും പുറത്തക്കിയത്. നിക്കരാഗ്വേയിലെ പൗരന്മാരുമായി ബന്ധപ്പെട്ട കാര്യത്തിൽ അപമാനകരമായ രീതിയിലുള്ള ഇടപെടൽ വൈദികൻ നടത്തിയെന്ന് ആഭ്യന്തര മന്ത്രാലയം പത്രക്കുറിപ്പിൽ ആരോപിച്ചു.
മതഗൽപ്പ രൂപതയുടെ മെത്രാനായ അൽവാരസിന് നേരത്തെ 222 യാത്രക്കാർക്കൊപ്പം അമേരിക്കയിലേക്ക് രക്ഷപ്പെടാൻ അവസരം കിട്ടിയിരുന്നു. എന്നാൽ തന്റെ ജനത്തിന്റെ ഒപ്പം ആയിരിക്കാൻ രാജ്യത്ത് തന്നെ തുടരാൻ അദ്ദേഹം തീരുമാനമെടുക്കുകയായിരുന്നു.
ഒർട്ടെഗ ഭരണകൂടം ഫെബ്രുവരി ഒൻപതിന് 222 രാഷ്ട്രീയ തടവുകാരെ അമേരിക്കയിലേക്ക് നാടുകടത്തിയിരുന്നു. എന്നാൽ നാടുകടത്തപ്പെട്ടവരുമായി വിമാനത്തിൽ കയറാൻ ബിഷപ്പ് വിസമ്മതിക്കുകയും നിക്കരാഗ്വയിൽ തുടരാൻ തീരുമാനിക്കുകയുമായിരുന്നു.
അമേരിക്കയിലേക്ക് പോകാൻ വിസമ്മതിച്ചതിന്റെ പിറ്റേ ദിവസമാണ് ബിഷപ്പ് അൽവാരസിനെതിരെ കോടതി, വിധി പുറപ്പെടുവിച്ചത്. രാജ്യദ്രോഹം, വ്യാജവാർത്ത പ്രചരണം, ജോലി ചെയ്യുന്നതിൽ നിന്ന് ഉദ്യോഗസ്ഥനെ തടയാൻ ശ്രമിച്ചു എന്നിങ്ങനെയുള്ള കുറ്റങ്ങളാണ് ബിഷപ്പിന് മേൽ ചുമത്തപ്പെട്ടത്.
ബിഷപ്പ് അൽവാരസിന്റെ തീരുമാനത്തെ ജിനോടേഗയിലെ എൽ ടെപയാക് ഫ്രാൻസിസ്കൻ ആശ്രമത്തിൽ വെച്ച് ഫെബ്രുവരി 12 ഞായറാഴ്ച നൽകിയ സന്ദേശത്തിൽ ഫാ. കോസിമോ ഡാമിയാനോ പ്രശംസിച്ച് സംസാരിച്ചിരുന്നു.
ഇതിന് പിന്നാലെയാണ് സർക്കാർ ഉദ്യോഗസ്ഥർ ഫാ. കോസിമോയെ സന്ദർശിച്ച് അടുത്ത ദിവസം മനാഗ്വയിലെ ജനറൽ ഡയറക്ടറേറ്റ് ഫോർ മൈഗ്രേഷൻ ആൻഡ് ഫോറിനേഴ്‌സിൽ (ഡിജിഎംഇ) റിപ്പോർട്ട് ചെയ്യാൻ ആവശ്യപ്പെടുകയും ചെയ്തു. അടുത്ത ദിവസം അതിരാവിടെ ഓഫീസിലേക്ക് പോയ വൈദികനെക്കുറിച്ച് പിന്നീട് അദ്ദേഹത്തെ രാജ്യത്ത് നിന്ന് പുറത്താക്കിയെന്ന വാർത്ത പുറത്തുവരുന്നത് വരെ അറിവൊന്നും ഇല്ലായിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.