അദാനി ആഘാതത്തിൽ നിന്ന് ഇന്ത്യൻ വിപണി തിരിച്ചുകയറുന്നു; പ്രതീക്ഷയോടെ നിക്ഷേപകർ

അദാനി ആഘാതത്തിൽ നിന്ന് ഇന്ത്യൻ വിപണി തിരിച്ചുകയറുന്നു; പ്രതീക്ഷയോടെ നിക്ഷേപകർ

മുംബൈ: അദാനി ഗ്രൂപ്പ് ഓഫ് കമ്പനീസിനുണ്ടായ ഓഹരി തകർച്ചയെ തുടർന്ന് ഇന്ത്യൻ സ്‌റ്റോക്ക് മാർക്കറ്റിനെ ബാധിച്ച ആഘാതത്തിൽ നിന്ന് ഇന്ത്യൻ വിപണി തിരിച്ച് കയറുന്നു. വരുന്ന വർഷത്തിൽ നില മെച്ചപ്പെടുമെന്നാണ് ഇന്ത്യൻ ഓഹരികളിലെ നിക്ഷേപകർ പ്രതീക്ഷിക്കുന്നത്. 3.1 ട്രില്യൺ ഡോളർ വിദേശ ഫണ്ടുകൾ ഇക്വിറ്റി മാർക്കറ്റിലേക്ക് തിരിച്ചുവരാൻ തുടങ്ങിയതും പ്രതീക്ഷ നൽകുന്നതാണ്. 

ശതകോടീശ്വരൻ ഗൗതം അദാനിയുടെ ഗ്രൂപ്പ് ഓഹരി മൂല്യം പെരുപ്പിച്ച് കാണിക്കുന്നുവെന്ന യുഎസ് ഗവേഷണ സ്ഥാപനമായ ഹിൻഡൻബർഗ് റിസർച്ചിന്റെ റിപ്പോർട്ട് ജനുവരിയിൽ വന്നത് ഇന്ത്യൻ വിപണിയെ ആകെ പിടിച്ചു കുലുക്കിയിരുന്നു. ഇതിനെ ഓഹരി മാർക്കറ്റ് അതിജീവിക്കുന്നതായാണ് ഇപ്പോൾ പുറത്തുവരുന്ന റിപ്പോർട്ടുകൾ. 

എസിസി, അദാനി എന്റർപ്രൈസസ്, അദാനി ഗ്രീൻ എനർജി, അദാനി പോർട്സ്, അദാനി പവർ, അദാനി ടോട്ടൽ ഗ്യാസ്, അദാനി ട്രാൻസ്മിഷൻ, അദാനി വിൽമർ, അംബുജ സിമെന്റ്സ്, എൻഡിടിവി എന്നീ കമ്പനികളാണ് നാഷണൽ സ്റ്റോക് എക്സ്ചേഞ്ചിൽ ലിസ്റ്റ് ചെയ്ത അദാനി കമ്പനികൾ. തിരിച്ചടികൾക്ക് പിന്നാലെ അദാനി ഗ്രീൻ എനർജിയുടെ റേറ്റിങ് മൂഡീസ് ഇൻവസ്റ്റർ സർവീസ് സ്റ്റേബിളിൽനിന്ന് നെഗറ്റീവിലേക്ക് താഴ്ത്തിയിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ 📲 https://chat.whatsapp.com/DKuga0J6tbBKmzd9l3ZZ8v

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.