മുഖ്യമന്ത്രിയുടെ പരിപാടി; വിദ്യാര്‍ഥികളുടെ കറുത്ത മാസ്‌ക് അഴിപ്പിച്ചു: നേതാക്കള്‍ കസ്റ്റഡിയില്‍

മുഖ്യമന്ത്രിയുടെ പരിപാടി; വിദ്യാര്‍ഥികളുടെ കറുത്ത മാസ്‌ക് അഴിപ്പിച്ചു: നേതാക്കള്‍ കസ്റ്റഡിയില്‍

കോഴിക്കോട്: മുഖ്യമന്ത്രിയുടെ പരിപാടിക്കെത്തിയ രണ്ട് വിദ്യാര്‍ഥികളുടെ കറുത്ത് മാസ്‌ക് അഴിപ്പിച്ച് പൊലീസ്. ഗവ. ആര്‍ട്‌സ് കോളജില്‍ മുഖ്യമന്ത്രിയുടെ പരിപാടിക്കെത്തിയ വിദ്യാര്‍ഥികളുടെ മാസ്‌കാണ് അഴിപ്പിച്ചത്.

കോഴിക്കോട്ട് മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധത്തിനെത്തിയ രണ്ട് കെഎസ്‌യു നേതാക്കളെ പൊലീസ് കരുതല്‍ തടങ്കലിലെടുത്തു. കെഎസ്‌യു ജില്ലാ വൈസ് പ്രസിഡന്റ് വി.ടി സൂരജ്, ബ്ലോക്ക് പ്രസിഡന്റ് രാഗിന്‍ എന്നിവരെയാണ് ഗസ്റ്റ് ഹൗസിന് സമീപം വച്ച് പൊലീസ് പിടികൂടിയത്.

അതേ സമയം, ചടങ്ങില്‍ മുഖ്യ പ്രഭാഷണം നടത്തിയ പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസും കറുത്ത വസ്ത്രം ധരിച്ചായിരുന്നു എത്തിയത്.

പ്രതിപക്ഷ സംഘടനകളുടെ പ്രതിഷേധ ആഹ്വാനങ്ങള്‍ക്കിടെ കനത്ത സുരക്ഷയ്ക്ക് നടുവിലാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ കോഴിക്കോട്ട് ഒരു ദിവസത്തെ പരിപാടികള്‍ക്കായെത്തിയത്. പിണറായിലെ വീട്ടില്‍ നിന്ന് പുറപ്പെട്ട മുഖ്യമന്ത്രിയെ കോഴിക്കോട് ഗസ്റ്റ് ഹൗസിന് സമീപം തടയാനായി കാത്തു നില്‍ക്കുകയായിരുന്ന രണ്ട് കെഎസ്‌യു നേതാക്കളെ വെസ്റ്റ് ഹില്‍ ചുങ്കത്തു വച്ചാണ് ടൗണ്‍ പൊലീസ് പിടികൂടിയത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.