മുന്‍ ഇന്ത്യന്‍ ഗോള്‍ കീപ്പര്‍ ഫ്രാന്‍സിസ് ഇഗ്നേഷ്യസ് അന്തരിച്ചു

മുന്‍ ഇന്ത്യന്‍ ഗോള്‍ കീപ്പര്‍ ഫ്രാന്‍സിസ് ഇഗ്നേഷ്യസ് അന്തരിച്ചു

ബെംഗളൂരു: മുന്‍ ഇന്ത്യന്‍ ഗോള്‍ കീപ്പര്‍ ഫ്രാന്‍സിസ് ഇഗ്നേഷ്യസ് (56) അന്തരിച്ചു. ഹൃദയാഘതമാണ് മരണകാരണം. ഇന്ത്യന്‍ ടെലിഫോണ്‍ ഇന്‍ഡസ്ട്രീസ് ഉദ്യോഗസ്ഥനായ അദ്ദേഹം ജോലിക്കിടെയാണ് മരണപ്പെട്ടത്. മൃതദേഹം സ്വദേശമായ തൃശ്ശൂരില്‍ എത്തിച്ചു. സംസ്ക്കാരം വ്യാഴാഴ്ച പത്തു മണിക്ക് നടക്കും. വിക്ടര്‍ മഞ്ഞിലക്ക് ശേഷം ഇന്ത്യന്‍ ക്രോസ് ബാറിന് കീഴില്‍ നിന്ന മലയാളിയാണ് ഫ്രാന്‍സിസ്. മിസ്റ്റര്‍ ഡിപെന്‍ഡബിള്‍ എന്ന വിശേഷണത്തിനുടമായായിരുന്നു ഇദ്ദേഹം.

1992ല്‍ കൊച്ചിയിലും ചെന്നൈയിലുമായി‍ സാവോ പോളോ ടീമിനെതിരെ നടന്ന രാജ്യാന്തര മത്സരങ്ങളില്‍ ഇന്ത്യന്‍ ടീമിന്റെ ഗോള്‍ കീപ്പറായിരുന്നു. കേരള പോലീസിലാണ് ഫ്രാന്‍സിസ് ആദ്യം കളിച്ചത്. ഭാര്യ: ബിന്ദു ഫ്രാന്‍സിസ്. മക്കള്‍: ഇഗ്നേഷ്യസ്, ഡെയ്നി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.