തുർക്കിയില്‍ ഫീല്‍ഡ് ആശുപത്രി തുറന്ന് യുഎഇ

തുർക്കിയില്‍ ഫീല്‍ഡ് ആശുപത്രി തുറന്ന് യുഎഇ

ദുബായ്: തുർക്കിയില്‍ വീണ്ടും ഫീല്‍ഡ് ആശുപത്രി തുറന്ന് യുഎഇ. തുർക്കിയിലെ റെയ്ഹാന്‍ലിയിലെ ഹത്തേയിലാണ് 200 കിടക്കകളുളള ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് ഫീല്‍ഡ് ആശുപത്രി തുറന്നത്. 20 ഇന്‍റന്‍സീവ് കെയർ കിടക്കകളും രണ്ട് ഓപ്പറേഷന്‍ മുറികളും രണ്ട് ഇന്‍റന്‍സീവ് കെയർ റൂമുകളും ലാബറട്ടറിയും ഫാർമസിയും ആശുപത്രിയില്‍ സജ്ജമാക്കിയിട്ടുണ്ട്.

തുർക്കിയിലെ യുഎഇ അംബാസിഡർ സയീദ് താനി ഹാരെബ് അല്‍ ദഹേരിയുടെ സാന്നിദ്ധ്യത്തിലാണ് ഫീല്‍ഡ് ആശുപത്രി പ്രവർത്തനം ആരംഭിച്ചത്. മെഡിക്കല്‍ സേവന പ്രവർത്തകരുടെ കമാന്‍റർ ബ്രിഗേഡിയർ ജനറല്‍ ഡോ സർഹാന്‍ അല്‍ നെയാദിയും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.


നേരത്തെ 50 പേർക്ക് കിടത്തി ചികിത്സ നടത്താന്‍ സൗകര്യമുളള ആശുപത്രിയും യുഎഇ തുറന്നിരുന്നു. തു​ർ​ക്കി​യ​യി​ലെ​യും സി​റി​യ​യി​ലെ​യും ദു​ര​ന്ത​ബാ​ധി​ത​ർ​ക്ക്​ സഹായം നല്‍കാന്‍ യുഎഇ പ്ര​ഖ്യാ​പി​ച്ച ഓ​പ​റേ​ഷ​ൻ ഗാ​ല​ൻ​ഡ്​ നൈ​റ്റ്​-2​വി​ന്‍റെ ഭാ​ഗ​മാ​യാ​ണ്​ ഫീ​ൽ​ഡ്​ ആ​ശു​പ​ത്രി തു​റ​ന്ന​ത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.