എസ്എഫ്ഐ വനിതാ നേതാവിനെ ബൈക്കിടിച്ച് വീഴ്ത്തി മര്‍ദിച്ചു; സിപിഎം ബ്രാഞ്ച് സെക്രട്ടറിക്കെതിരെ പരാതി

എസ്എഫ്ഐ വനിതാ നേതാവിനെ ബൈക്കിടിച്ച് വീഴ്ത്തി മര്‍ദിച്ചു; സിപിഎം ബ്രാഞ്ച് സെക്രട്ടറിക്കെതിരെ പരാതി

ആലപ്പുഴ: എസ്എഫ്ഐ വനിതാ നേതാവിനെ ബൈക്കിടിച്ച് വീഴ്ത്തി മര്‍ദിച്ച സംഭവത്തിൽ സിപിഎം ബ്രാഞ്ച് സെക്രട്ടറിക്കെതിരെ പരാതി. ഡിവൈഎഫ്ഐ ബ്ലോക് ഭാരവാഹിയും സിപിഎം ബ്രാഞ്ച് സെക്രട്ടറിയുമായ അമ്പാടി ഉണ്ണിക്കെതിരെയാണ് പരാതി. ഹരിപ്പാട് എസ്എഫ്ഐ ഏരിയാ പ്രസിഡന്റായ പി. ചിന്നുവാണ് പരാതി നൽകിയത്.

തലയ്ക്ക് മുറിവേറ്റ വിദ്യാര്‍ഥിനിയെ ഹരിപ്പാട് താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കേരള സര്‍വകലാശാല വൈസ് ചെയര്‍പേഴ്‌സണ്‍ കൂടിയാണ് മര്‍ദനത്തിനിരയായ ചിന്നു.

തിങ്കളാഴ്ച വൈകുന്നേരം നാലരയോടെയാണ് സംഭവം. മറ്റൊരു എസ്എഫ്ഐ പ്രവര്‍ത്തകനൊപ്പം ബൈക്കില്‍ യാത്ര ചെയ്യുകയായിരുന്നു ചിന്നു. വഴിയില്‍ വച്ച് ഇവരെ ബൈക്കിടിച്ച് വീഴ്ത്തിയ ശേഷം ഉണ്ണി ചിന്നുവിനെ മര്‍ദിച്ചെന്നാണ് പരാതി.

മോശം പെരുമാറ്റത്തിന്റെ പേരില്‍ അമ്പാടി ഉണ്ണിക്കെതിരെ ചിന്നുവും മറ്റ് ചില പെണ്‍കുട്ടികളും ചേർന്ന് സിപിഎം ഏരിയാ നേതൃത്വത്തിനും ഡിവൈഎഫ്ഐ ജില്ലാ കമ്മിറ്റിക്കും പരാതി നല്‍കിയിരുന്നു. പരാതിയില്‍ ഡിവൈഎഫ്ഐ നേതൃത്വം കമ്മീഷനെ ചുമതലപ്പെടുത്തി അന്വേഷണം ആരംഭിച്ചിരുന്നു. ഇതിന് പിന്നാലെയാണ്‌ ചിന്നുവിനെ ഉണ്ണി ആക്രമിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് ഉണ്ണിയെ ഡിവൈഎഫ്ഐയില്‍ നിന്ന് പുറത്താക്കി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.