ഫൈസറിന്റെ കൊവിഡ് വാക്സിന്‍ ഇന്ത്യയില്‍ എത്താന്‍ വൈകും

ഫൈസറിന്റെ കൊവിഡ് വാക്സിന്‍ ഇന്ത്യയില്‍ എത്താന്‍ വൈകും

ന്യൂഡല്‍ഹി: അമേരിക്കന്‍ മരുന്ന് കമ്പനിയായ ഫൈസറിന്റെ കൊവിഡ് 19 വാക്സിന്‍ ഇന്ത്യയില്‍ എത്താന്‍ വൈകുമെന്ന് റിപ്പോര്‍ട്ട്. ഫൈസര്‍ വാക്സിന്റെ ഉപയോഗത്തിന് യു.കെ അനുമതി നല്‍കിയിരുന്നു. യു.കെയില്‍ അടുത്താഴ്ചയോടെ പൊതുജനങ്ങളില്‍ വാക്സിന്‍ ഉപയോഗിച്ച്‌ തുടങ്ങും. എന്നാല്‍ ഇന്ത്യയില്‍ വാക്സിന്‍ വിതരണം നടത്തണമെങ്കില്‍ ആദ്യം ഇന്ത്യയില്‍ ക്ലിനിക്കല്‍ പരീക്ഷണം നടത്തേണ്ടതുണ്ട്. ഫൈസറോ ഫൈസറിന്റെ പങ്കാളിത്ത കമ്പനികളോ ഇന്ത്യയില്‍ ക്ലിനിക്കല്‍ പരീക്ഷണം നടത്താന്‍ അനുമതി തേടിയിട്ടില്ലെന്നാണ് വിവരം.

ഇനി ഇന്ത്യയിലെ ഏതെങ്കിലും കമ്പനികളുമായി സഹകരിച്ച്‌ ട്രയല്‍ നടത്താനായി ഫൈസര്‍ മുന്നോട്ട് വന്നാല്‍ തന്നെ 90 ശതമാനത്തിലേറെ ഫലപ്രാപ്തിയുള്ള ഈ വാക്സിന്‍ ഇന്ത്യയില്‍ ലഭ്യമാകാന്‍ സമയമെടുക്കും. ഓഗസ്റ്റില്‍ ഫൈസറുമായി ഇന്ത്യ ചര്‍ച്ച നടത്തിയിരുന്നെങ്കിലും പിന്നീട് ഇതുമായി ബന്ധപ്പെട്ട പുരോഗതിയെ പറ്റിയുള്ള വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.