വിധി പകര്‍പ്പ് മലയാളത്തില്‍ പ്രസിദ്ധീകരിച്ച് കേരള ഹൈക്കോടതി ചരിത്രം കുറിച്ചു; രാജ്യത്ത് ആദ്യം

വിധി പകര്‍പ്പ് മലയാളത്തില്‍ പ്രസിദ്ധീകരിച്ച് കേരള ഹൈക്കോടതി ചരിത്രം കുറിച്ചു; രാജ്യത്ത് ആദ്യം

കൊച്ചി: രാജ്യത്ത് ആദ്യമായി പ്രാദേശിക ഭാഷയില്‍ വിധി പ്രസ്താവം പ്രസിദ്ധീകരിച്ച് കേരള ഹൈക്കോടതി. ചീഫ് ജസ്റ്റിസ് എസ്. മണികുമാര്‍, ജസ്റ്റിസ് ഷാജി പി. ചാലി എന്നിവരടങ്ങിയ ബഞ്ച് ജനുവരിയില്‍ പ്രഖ്യാപിച്ച വിധിയുടെ പകര്‍പ്പാണ് മലയാളത്തിലും പ്രസിദ്ധീകരിച്ചിരിക്കുന്നത്.

കഴിഞ്ഞ നവംബറില്‍ സുപ്രീം കോടതി ചീഫ് ജസ്റ്റിസായി ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ്് അധികാരമേറ്റത് മുതല്‍ ഹൈക്കോടതികളുടേയും സുപ്രീം കോടതിയുടേയും വിധികള്‍ പ്രാദേശിക ഭാഷകളില്‍ പ്രസിദ്ധീകരിക്കുന്നതിന് താല്‍പര്യം ഉയര്‍ന്നിരുന്നു.

ഈ വിധി പ്രഖ്യാപിച്ച സമയത്തായിരുന്നു സുപ്രീം കോടതി വിധികള്‍ പ്രദേശിക ഭാഷയില്‍ പ്രസിദ്ധീകരിക്കുന്ന പ്രക്രിയ ആരംഭിച്ചതായി സുപ്രീം കോടതി ചീഫ് ജസ്റ്റിസ് അറിയിച്ചത്. ഇതിന്റെ ആദ്യ പടിയായി റിപ്പബ്ലിക് ദിനത്തില്‍ സുപ്രീം കോടതിയുടെ 1,091 വിധികള്‍ ഒഡിയ, ഗാരോ തുടങ്ങിയ പ്രദേശിക ഭാഷകളില്‍ പുറത്ത് വിട്ടിരുന്നു.

സുപ്രീം കോടതി വിധികള്‍ ഹിന്ദി, തമിഴ്, ഗുജറാത്തി, ഒഡിയ എന്നീ നാല് ഭാഷകളിലേക്ക് വിവര്‍ത്തനം ചെയ്യാന്‍ ജസ്റ്റിസ് എ.എസ് ഓക്കയുടെ നേതൃത്വത്തിലുള്ള കമ്മിറ്റി രൂപീകരിക്കുകയും ചെയ്തു.




വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.