തിരുവനന്തപുരം: കേന്ദ്ര വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയത്തിന് കീഴിലുള്ള തിരുവനന്തപുരത്തെ റീജിയണല്‍ ഔട്ട് റീച്ച് ബ്യൂറോയുടെ ആഭിമുഖ്യത്തില്‍ ഭിന്ന ശേഷിക്കാരായ കുട്ടികളുടെ രക്ഷാകര്‍ത്താക്കള്‍ക്കും അധ്യാപകര്‍ക്കുമായി മൂന്ന് ദിവസത്തെ ഓണ്‍ലൈന്‍ പരിശീലന പരിപാടി സംഘടിപ്പിക്കുന്നു. പരിപാടി നാളെ രാവിലെ 11 മണിക്ക് കേന്ദ്ര വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയത്തിന്റെ സാമ്പത്തിക ഉപദേഷ്ടാവ് ശ്രീ. പി. കെ. അബ്ദുല്‍ കരീം ഐ ഇ എസ് ഉദ്ഘാടനം ചെയ്യും. അസോസിയേഷന്‍ ഓഫ് ഇന്റലെക്ചലി ഡിസേബിള്‍ഡ് ചെയര്‍മാന്‍ ഫാദര്‍ റോയ് മാത്യു വടക്കേല്‍ മുഖ്യ പ്രഭാഷണം നടത്തും.
റീജിയണല്‍ ഔട്ട് റീച്ച് ബ്യൂറോ ജോയിന്റ് ഡയറക്ടര്‍ ശ്രീമതി ഡോ .നീതു സോന ഐ ഐ എസ് അധ്യക്ഷത വഹിക്കും. പ്രമുഖ മോട്ടിവേഷണല്‍ ട്രൈനര്‍ ശ്രീ. ബ്രഹ്മനായകം പരിശീലന പരിപാടി നയിക്കും. കോവിഡ് കാലത്ത് ഭിന്നശേഷിക്കാരായ കുട്ടികളെ പരിപാലിക്കുന്നതില്‍ രക്ഷാകര്‍ത്താക്കള്‍ക്കും അധ്യാപകര്‍ക്കും ആവശ്യമായ ബോധവല്‍ക്കരണം നല്‍കുകയാണ് മൂന്നു ദിവസത്തെ പരിപാടിയുടെ ലക്ഷ്യം.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.